Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഷെയർ മാർക്കറ്റ്: നിക്ഷേപകർ ആവേശത്തിൽ; ഐടി, പൊതുമേഖലാ ബാങ്ക് ഓഹരികൾ കുതിക്കുന്നു

ഷെയർ മാർക്കറ്റ്: നിക്ഷേപകർ ആവേശത്തിൽ; ഐടി, പൊതുമേഖലാ ബാങ്ക് ഓഹരികൾ കുതിക്കുന്നു

മുംബൈ: ആഗോള വിപണികളിൽ നിന്നുള്ള പോസിറ്റീവ് സൂചനകൾക്കിടയിൽ ആഴ്ചയിലെ ആദ്യ വ്യാപാര ദിനത്തിൽ ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകളായ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും ഉയർന്ന നിലയിൽ വ്യാപാരം ആരംഭിച്ചു . 295 പോയിന്റ് മുന്നേറിയ എസ് ആന്റ് പി ബിഎസ്ഇ സെൻസെക്‌സ്, 120 പോയിന്റ് അഥവാ 0.2 ശതമാനം ഉയർന്ന് 60,380 ലെത്തി. നിഫ്റ്റിയും 18,000-ന് താഴെയായി. നിഫ്റ്റി 17,965-ൽ എത്തി.വിപണിയിൽ ഏകദേശം 1178 സ്റ്റോക്കുകൾ മുന്നേറുന്നു, 793 ഓഹരികൾ ഇടിവിലാണ്.

വിശാലമായ വിപണിയിൽ നല്ല വാങ്ങൽ താൽപ്പര്യം കാണപ്പെടുന്നു. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾ ക്യാപ് എന്നിവ യഥാക്രമം 0.20 ശതമാനവും 0.35 ശതമാനവും ഉയർന്നു.ഐടി, പൊതുമേഖലാ ബാങ്കുകളാണ് ഈ മേഖലകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നത്, അതേസമയം ലോഹ ഓഹരികൾ ഇന്ന് ദുർബലമാണ്.

ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ, ഇൻഫോസിസ് എന്നിവ നിഫ്റ്റി ഓഹരികളിൽ നിന്ന് മികച്ച നേട്ടമുണ്ടാക്കിയപ്പോൾ എം ആൻഡ് എം, ബിപിസിഎൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവ ദുർബലമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബജാജ് ട്വിൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രാടെക് സിമന്റ്, കൊട്ടക് ബാങ്ക്, എന്നിവ നേട്ടത്തിലാണ്. ടാറ്റ സ്റ്റീൽ, എൻ‌ടി‌പി‌സി, ടാറ്റ മോട്ടോഴ്‌സ്, , പവർ ഗ്രിഡ്, നെസ്‌ലെ എന്നിവ ഇടിഞ്ഞു. 

ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.4 ശതമാനം വീതം ഉയർന്നു. മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി ഓട്ടോ, മെറ്റൽ സൂചികകൾ മാത്രമാണ് 1.26 ശതമാനം വരെ താഴ്ന്നത്. നിഫ്റ്റി പി‌എസ്‌യു ബാങ്ക് സൂചിക 1.7 ശതമാനം ഉയർന്നു, തുടർന്ന് നിഫ്റ്റി ഐടി സൂചിക 1 ശതമാനം ഉയർന്നു.   

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments