Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകടുവ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവം : മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ബന്ധുക്കൾ ; ചികിൽസാ...

കടുവ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവം : മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ബന്ധുക്കൾ ; ചികിൽസാ വീഴ്ച ഉണ്ടോയെന്ന് പരിശോധിക്കും-ആരോഗ്യമന്ത്രി

തിരുവനന്തപുരം : വയനാട്ടിൽ കടുവ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ ചികിത്സ വീഴ്ച ഉണ്ടെന്ന ആരോപണം അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഉച്ചയ്ക്ക് മുൻപ് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്.

വീഴ്ച ഉണ്ടായെങ്കിൽ നടപടിയെടുക്കും. വയനാട് ജില്ലാ ആശുപത്രിയെ ആണ് മെഡിക്കൽ കോളജ് ആശുപത്രിയാക്കി മാറ്റിയത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ആരോഗ്യവകുപ്പിലും ഉള്ള ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ട്. ഇതിൽ ഏത് വിഭാഗത്തിനാണ് വീഴ്ച പറ്റിയത് എന്ന് കണ്ടെത്തും. വയനാട്ടിൽ ചികിൽസാ സൗകര്യം കൂട്ടുന്നത് ഗൗരവമായി പരിഗണിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

മികച്ച ചികിൽസ നൽകാൻ വിദഗ്ധ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. ഐസിയു ആംബുലൻസ് കിട്ടുന്നതിലും വീഴ്ച ഉണ്ടെന്നാണ് തോമസ് മകൾ പറഞ്ഞത് . തോമസിന്‍റെ വീട് സന്ദർശിക്കാൻ എത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞായിരുന്നു വീഴ്ചകളെ കുറിച്ച് ബന്ധുക്കൾ പറഞ്ഞത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments