കൊച്ചി: പ്രായമായ അമ്മയും സ്കൂൾ വിദ്യാർഥിയായ മകനുമായി ലേക്‌ഷോർ ഹോസ്പിറ്റലിന് പിറകുവശം വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തിലെ വീട്ടിൽ കഴിയുന്ന സ്മിത എന്ന നിർധന യുവതിയുടെ സ്വന്തമായി ഒരു വള്ളം എന്ന സ്വപ്നം വേൾഡ് മലയാളി കൗൺസിൽ, തിരു കൊച്ചി പ്രൊവിൻസ് യാഥാർത്ഥ്യമാക്കി.

സ്മിതയുടെ വീട്ടിൽ പ്രൊവിൻസ് പ്രസിഡന്റ് ജോൺസൻ ചാവറയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചെയർമാൻ ജോസഫ് മാത്യു സ്വാഗതം പറഞ്ഞു. ഗ്ലോബൽ പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ, ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യു എന്നിവർ ചേർന്ന് വള്ളം സ്മിതക്ക് കൈമാറി. സ്മിതയുടെ കുടുംബത്തിനാവശ്യമായ ലൈഫ് ജാക്കറ്റുകൾ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ കൈമാറി. മകനാവശ്യമുള്ള പഠനൊപകരണങ്ങൾ വനിതാ ഫോറം ഗ്ലോബൽ ചെയർപേഴ്സൺ സലീന മോഹൻ നൽകി.
WMC ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോഷി പന്നാരാകുന്നേൽ, മിഡിൽ ഈസ്റ്റ് സെക്രട്ടറി അരുൺ ജോർജ്, സ്വിറ്റ്‌സർലൻഡ് പ്രൊവിൻസ് പ്രസിഡന്റ് ജോബിൻസൺ, സുരേന്ദ്രൻ IPS, കഴക്കൂട്ടം ചാപ്റ്റർ പ്രസിഡന്റ് സുരേഷ് കുമാർ, ബിനു അലക്സ്, ലാലി ജോഫിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.














