കോഴിക്കോട് : വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രൊവിൻസിൻ്റ ജനറൽ ബോഡി മീറ്റിംഗും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. ചടങ്ങിൽ സെക്രട്ടറി മുർഷിദ് അഹമ്മദ് സ്വാഗതം പറഞ്ഞു. കെ. പി. യു അലി അദ്ധ്യക്ഷതവഹിച്ചു. വേർപിരിഞ്ഞ അംഗങ്ങളുടെ ആത്മശാന്തിയ്ക്കായി മൗന പ്രാർത്ഥന നടത്തി. തുടർന്ന് സെക്രട്ടറി റിപ്പോർട്ട് വായിക്കുകയും, ട്രഷറർ പ്രകാശ് പോതായ വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും റിപ്പോർട്ടുകൾ പാസ്സാക്കുകയും ചൈയ്തു.
രാമചന്ദ്രൻ പേരാമ്പ്രയുടെ നേതൃത്വത്തിൽ 2023- 25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രൊവിൻസ് 2023 – 25 ഭാരവാഹികളായി അഹമ്മദ് മൂപ്പൻ (ചീഫ് പ്രേടൻ), കെ കെ അബ്ദുസ്സലാം (ചെയർമാൻ), എം പി എം മുബഷിർ (വൈസ് ചെയർമാൻ), കെ പി യു അലി (പ്രസിഡണ്ട്), ഹസ്സൻ തിക്കോടി, നൗഷാദ് അരീക്കോട്, എം സി അബ്ദുള്ളക്കോയ, പി എസ് അലി (വൈസ് പ്രസിഡ ണ്ടുമാർ), എം വി മുർഷിദ് അഹ്മദ് (ജനറൽ സെക്രട്ടറി), ബീരാൻ കൽപുറത്ത്, മിനി കൃഷ്ണൻ, യു അഷ്റഫ് (സെക്രട്ടറിമാർ), പി പ്രകാശ് (ട്രഷറർ) എന്നിവരെ തിരഞ്ഞെ ടുത്തു.
വനിതാ വിഭാഗത്തിൽ നിന്ന് വിമൻസ് വിംഗ് പ്രസിഡൻ്റ് ലളിതാ രാമന്ദ്രൻ, സെക്രട്ടറി ഫാത്തിമ രഹന ആക്ടിങ്ങ് ട്രഷറർ ശ്രീരേഖയേയും കൂടാതെ ഷിജി മുകുന്ദൻ, ജസീല അഷ്റഫ്, മിനി കൃഷണൻ, റഹ്മ്മത്ത് എന്നിവരെ കൂടി എക്സിക്യൂട്ടീവ് കമ്മറ്റിയിലേയ്ക്ക് നോമിനേറ്റ് ചൈയ്തിട്ടുണ്ട്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ ലുക്മാൻ, അഡ്വ: അയ്യപ്പൻ, സത്യനാരായണൻ, ഷറഫുദ്ദീൻ, ഫൈസൽ എളേറ്റിൽ, ഫസൽ കൊടുവള്ളി, മുജീബ് റഹ്മാൻ എന്നിവരെ കൂടി തിരഞ്ഞെടുത്തു.
ഇന്ത്യ റീജിനൽ ട്രഷറർ രാമചന്ദ്രൻ പേരാമ്പ്ര, അഡ്വ. എ അയ്യപ്പൻ, കെ സി മുജീബ്ഗസൽ, സത്യനാരായണൻ, കെ വി സലീം സ്വദേശി, ഷിജി മുകുന്ദൻ, ലളിത രാമചന്ദ്രൻ, ഷറഫുദ്ധീൻ ഇത്താക്ക, ഫാത്തിമ രഹന എന്നിവർ പ്രസംഗിച്ചു.