Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവാങ്ങിയ സ്വത്തുക്കള്‍ രണ്ടു വര്‍ഷത്തിനിടെ മറിച്ചു വിറ്റാല്‍ ബ്രിട്ടീഷ് കൊളംബിയയില്‍ നികുതി

വാങ്ങിയ സ്വത്തുക്കള്‍ രണ്ടു വര്‍ഷത്തിനിടെ മറിച്ചു വിറ്റാല്‍ ബ്രിട്ടീഷ് കൊളംബിയയില്‍ നികുതി

ബ്രിട്ടീഷ് കൊളംബിയ: സ്വത്തുക്കള്‍ വാങ്ങി 365 ദിവസത്തിനുള്ളില്‍ വില്‍പ്പന നടത്തുന്നവര്‍ക്ക് ലഭിക്കുന്ന ലാഭത്തിന്റെ 20 ശതമാനം നികുതി സര്‍ക്കാര്‍ ചുമത്തും. എന്നാല്‍ 366 മുതല്‍ 730 ദിവസത്തിനിടയിലാണ് വില്‍പ്പന നടത്തുന്നതെങ്കില്‍ നികുതിയില്‍ കുറവു വരും. രണ്ടു വര്‍ഷത്തില്‍ കൂടുതലായാല്‍ നികുതി ഈടാക്കില്ല.

നിരവധി താമസക്കാര്‍ ഉചിതമായ പാര്‍പ്പിടം ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഊഹക്കച്ചവടങ്ങള്‍ തടയുന്നതിനുള്ള ഏറ്റവും പുതിയ രീതികളിലൊന്നായാണ് ധനമന്ത്രി കത്രീന്‍ കോണ്‍റോയ് നികുതി പ്രഖ്യാപിച്ചത്.

സര്‍ക്കാരുകള്‍ പിന്നോട്ട് പോകുകയും ഊഹക്കച്ചവടക്കാര്‍ മുമ്പോട്ടേക്കെത്തുകയും ചെയ്തതോടെ വില വര്‍ധിച്ചുവെന്നാണ് നിയമസഭയില്‍ തന്റെ പുതിയ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കോണ്‍റോയ് പറഞ്ഞത്.

അതുകൊണ്ടാണ് മോശം പ്രവണത ഇല്ലാതാക്കാനുള്ള നടപടിയായി ഹോം-ഫ്ളിപ്പിംഗ് ടാക്‌സ് കൊണ്ടുവരുന്നതെന്നും കോണ്‍റോയ് പറഞ്ഞു.

ഈ സെഷനില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന 20 നിയമനിര്‍മ്മാണങ്ങളില്‍ ഒന്നാണ് നികുതി. നിയമമാകുന്നതിന് മുമ്പ് അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇത് പാസാക്കേണ്ടതുണ്ട്.

2025 ജനുവരി ഒന്നിനോ അതിന് ശേഷമോ വില്‍ക്കുന്ന പ്രോപ്പര്‍ട്ടികള്‍ക്ക് ഇത് പ്രാബല്യത്തില്‍ വരുത്താനാണ് പദ്ധതി. അതിന് മുമ്പ് വാങ്ങിയ വസ്തുക്കള്‍ക്കും ഇത് ബാധകമാകും.

കോണ്‍റോയുടെ 2024- 2025 ബജറ്റ് പ്രവചിക്കുന്നത് നികുതി 2025- 2026 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ണ്ണമായി നടപ്പിലാക്കിയാല്‍ 44 മില്യണ്‍ ഡോളര്‍ അധിക വരുമാനം ലഭിക്കുമെന്നാണ്.

നികുതിയില്‍ നിന്നുള്ള വരുമാനം പ്രവിശ്യയിലുടനീളം താങ്ങാനാവുന്ന ഭവന നിര്‍മ്മാണത്തിലേക്ക് നേരട്ടെത്തിക്കുമെന്നും അവര്‍ പറഞ്ഞു.

730 ദിവസത്തേക്ക്, അതായത് രണ്ട് വര്‍ഷത്തേക്ക് ഉടമസ്ഥാവകാശത്തിന് ശേഷം പിഴ ഈടാക്കി, ഒന്നര വര്‍ഷത്തേക്ക് ഒരു വീട് സ്വന്തമാക്കിയാലും ഹോംസെല്ലര്‍മാര്‍ക്ക് ഏകദേശം 10 ശതമാനം നികുതി ലഭിക്കും.

ഹൗസിംഗ് യൂണിറ്റുള്ള വസ്തുക്കളുടെ വില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തിനും പാര്‍പ്പിട ആവശ്യങ്ങള്‍ക്കായി സോണ്‍ ചെയ്ത വസ്തുക്കള്‍ക്കും നികുതി ബാധകമാകും. കോണ്ടോ അസൈന്‍മെന്റുകളില്‍ നിന്നുള്ള വരുമാനത്തിനും ഇത് ബാധകമാണ്.

സര്‍ക്കാരിന്റെ ബജറ്റ് രേഖകള്‍ പ്രകാരം വാസയോഗ്യമല്ലാത്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിക്കോ ഭൂമിയുടെ ഭാഗങ്ങള്‍ക്കോ ഇത് ബാധകമല്ല.

വേര്‍പിരിയല്‍, വിവാഹമോചനം, മരണം, വൈകല്യം അല്ലെങ്കില്‍ അസുഖം, ജോലിക്ക് സ്ഥലം മാറ്റം, ജോലി നഷ്ടപ്പെടല്‍, ഗാര്‍ഹിക അംഗത്വത്തില്‍ മാറ്റം, വ്യക്തിഗത സുരക്ഷ അല്ലെങ്കില്‍ പാപ്പരത്തം തുടങ്ങിയ ജീവിത സാഹചര്യങ്ങള്‍ നികുതിക്ക് കീഴിലുള്ള മറ്റ് ഇളവുകളില്‍ ഉള്‍പ്പെടുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments