Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതു​ർ​ക്കി - സി​റി​യ ഭൂ​ക​മ്പ​ബാ​ധി​ത മേ​ഖ​ല​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച് ഇ​ന്ത്യ

തു​ർ​ക്കി – സി​റി​യ ഭൂ​ക​മ്പ​ബാ​ധി​ത മേ​ഖ​ല​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച് ഇ​ന്ത്യ

ന്യൂഡൽഹി: ഭൂകമ്പത്തെത്തുടർന്ന് ദുരിതം അനുഭവിക്കുന്ന സിറിയയ്ക്കും തുർക്കിക്കും ഇന്ത്യ സഹായമെത്തിച്ചു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളു​മ​ട​ങ്ങു​ന്ന ര​ണ്ട് വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ ഇ​ന്ന് തു​ർ​ക്കി​യി​ലേ​ക്ക് അ​യ​ച്ചു. സൈ​ന്യ​ത്തി​ന്‍റെ മെ​ഡി​ക്ക​ൽ സം​ഘ​വും തെ​ര​ച്ചി​ലി​നാ​യി ഡോ​ഗ് സ്ക്വാ​ഡ് സം​ഘ​വും തു​ർ​ക്കി​യി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

ഡ്രി​ല്ലിം​ഗ് യ​ന്ത്ര​ങ്ങ​ളും ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​മാ​യു​ള്ള സം​ഘം തു​ർ​ക്കി​യി​ലെ അ​ദാ​ന​യി​ലെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ദു​രി​താ​ശ്വാ​സ സേ​ന​യി​ലെ അം​ഗ​ങ്ങ​ളും ഡോ​ക്ട​ർ​മാ​രും സൈ​നി​ക​രു​മു​ൾ​പ്പെ​ടെ 101 പേ​രാ​ണ് തു​ർ​ക്കി​യി​ലെ​ത്തി​യ​ത്.

സി​റി​യ​യി​ലേ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ വി​ന്യ​സി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ വി​മാ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം രാ​ജ്യ​ത്ത് എ​ത്തി​യി​രു​ന്നു. അ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം മൂ​ലം സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ലാ​ണ് സി​റി​യ​യി​ലേ​ക്ക് സം​ഘ​ത്തെ അ​യ​യ്ക്കാ​ത്ത​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സ​ർ​ക്കാ​ർ, കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ ഇ​വി​ടേ​ക്ക് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് വ്യ​ക്ത​മാ​ക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments