Sunday, April 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡിവൈഎഫ്ഐ തടയാൻ ശ്രമിച്ച ശാഖ ക്ഷേത്ര മുറ്റത്ത് നടത്തി ആർഎസ്എസ്

ഡിവൈഎഫ്ഐ തടയാൻ ശ്രമിച്ച ശാഖ ക്ഷേത്ര മുറ്റത്ത് നടത്തി ആർഎസ്എസ്

മലപ്പുറം: കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രമൈതാനത്ത് ആർ എസ് എസ് പ്രവർത്തകർ വീണ്ടും ശാഖ പരിശീലനം നടത്തി. തിങ്കളാഴ്ച രാത്രി ഡിവൈഎഫ്ഐ പ്രവർത്തകർ തടയാൻ ശ്രമിച്ച അതേ സ്ഥലത്തായിരുന്നു പരിശീലനം. ശാഖ പരിശീലനം നടത്തുന്നതിനോട് പരാതിയില്ലെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായ കിഴക്കേ കോവിലകം വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച വൈകുന്നേരമാണ്  ആർ എസ് എസ് പ്രവർത്തകർ ശാഖ പരിശീലനം നടത്തുകയായിരുന്ന വെങ്കിട്ടത്തേവർ ശിവക്ഷേത്ര പരിസരത്തേക്ക് ഡിവൈഎഫ് ഐ പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തിയത്. ശാഖാ പരിശീലനം നിർത്തിവെയ്പ്പിച്ചുവെന്ന് ഡിവൈഎഫ് ഐ പ്രസ്താവനയും പുറപ്പെടുവിച്ചു. എന്നാൽ ഡിവൈഎഫ്ഐയുടെ ഈ വാദം ആർഎസ്എസ് തള്ളി. പരിശീലനം ഒന്നും നിർത്തി വെച്ചിട്ടില്ല എന്ന് ആർഎസ്എസ് നേതൃത്വം പ്രസ്താവിച്ചു.

പൊലീസും പ്രശ്നത്തിൽ ഇടപെട്ടു. ആയുധങ്ങൾ ഒന്നും കണ്ടെത്താൻ ആയില്ലെന്ന് പോലീസ് വ്യക്തമാക്കി.  എന്നാൽ ക്ഷേത്ര ഉടമസ്ഥരായ കിഴക്കേ കോവിലകം ട്രസ്റ്റി ദിലീപ് രാജ ശാഖ പരിശീലനം നടത്താൻ അനുമതി നല്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കിയതോടെ വിവാദങ്ങൾ അവസാനിച്ചു. തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരവും ആർ എസ് എസ് ശാഖ പരിശീലനം നടത്തി. അതിന് പിന്നാലെയാണ് ആർഎസ്എസ് പ്രസ്താവനയും പുറപ്പെടുവിച്ചത്.

ആർഎസ്എസ് പുറപ്പെടുവിച്ച പ്രസ്താവന

” കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്ര മുറ്റത്ത് രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ നേതൃത്വത്തിൽ നടന്നു വന്ന ശാഖ  Dyfi തടഞ്ഞു എന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് മലപ്പുറം ജില്ലാ കാര്യവാഹക്  പി. ശ്രീനിവാസൻ പറഞ്ഞു. കഴിഞ്ഞ ദിവസം ശാഖ കഴിയുന്ന സമയത്ത് Dyfi നേതൃത്വത്തിൽ ശാഖയ്ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയിരുന്നു. എന്നാൽ ഏഴ് മണിക്കാരംഭിച്ച ശാഖ 8 മണിക്കവസാനിച്ചു. 8 മണിക്ക് പ്രാർത്ഥന ചൊല്ലി ശാഖ സമാപിക്കുന്ന സമയത്ത് ശാഖ സമാപിച്ചു.

അല്ലാതെ Dyfi ശാഖ നിർത്തിവെച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണ്. ഇന്നും ശാഖ സാംഘിക്ക് നടന്നു. 100 ൽപ്പരം ആളുകൾ ശാഖയിൽ പങ്കെടുത്തു. രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് സേവാപ്രമുഖ് കെ.വി. രാമൻകുട്ടി, മുഖ്യ പ്രഭാഷണം നടത്തി ഖണ്ഡ് സംഘചാലക് കെ. മുരളീധരൻ, അധ്യക്ഷത വഹിച്ചു”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments