Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവൈഎംസിഎയും വൈഡബ്ലുസിഎയും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന പ്രാർത്ഥനാവാരത്തിന് തുടക്കമായി

വൈഎംസിഎയും വൈഡബ്ലുസിഎയും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന പ്രാർത്ഥനാവാരത്തിന് തുടക്കമായി

അടൂർ: വേൾഡ് വൈഎംസിഎയും വൈഡബ്ലുസിഎയും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന പ്രാർത്ഥനാവാരം അടൂർ വൈഡബ്ലുസിഎ ഹാളിൽ തുടക്കമായി. പ്രാർത്ഥനാവാരത്തിന്റെ മൂന്നാം ദിനത്തിൽ പ്രസിഡന്റ് അമ്പീ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രാർത്ഥനാവാരത്തിൻ്റെ ഈ വർഷത്തെ വിഷയം ജൂബിലി പ്രവൃത്തിയിലുള്ള പ്രാർത്ഥനയുടെ 150 വർഷങ്ങൾ എന്നതാണ്. ജസി വർഗീസ് (ജനറൽ സെക്രട്ടറി ഓർത്തഡോക്സ് വനിത സമാജം തുമ്പമൺ, അഖില മലങ്കര ബെസക്കിയാമ അസോസിയേഷൻ വൈസ് പ്രസിഡന്റ്)” വിശ്രമത്തിനായുള്ള പ്രാർത്ഥന” എന്നതിനെ ആസ്പദമാക്കി വചനത്തിലൂടെ സംസാരിച്ചു.

150 വർഷം പിന്നിട്ട പ്രാർത്ഥനാവാരത്തിൻ്റെ സന്തോഷം കേക്ക് മുറിച്ച് പങ്കിട്ടു. മേഴ്സി നൈനാൻ, അനി തങ്കം ജോർജ്, ബീന റോബർട്ട് , റീന ജോസ് എന്നിവരുടെ ഗാനശുശ്രൂഷയും സിനിബാബു, മേരി ജേക്കബ് , ആലീസ് ഉമ്മൻ ഫിലിപ്പ് .ഐവി തോമസ് ,ഷേർലി സജി ശ്യാമ കുര്യൻ, അക്കു പ്രതീക്ഷ് , വിനി റിഞ്ചു എന്നിവർ പ്രസംഗിക്കുകയും ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments