നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അവാർഡുകൾ പ്രഖ്യാപിച്ചു: അവാർഡ് വിതരണം ചിക്കാഗോയിൽ

Global Indian Writer · June 19, 2026 · 1 min read · 0 Comments · 0 Shares

നിബു വെള്ളവന്താനം

ന്യുയോർക്ക്: നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് വിശ്വാസികളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ, കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട സാഹിത്യ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

പുസ്തക വിഭാഗത്തിൽ ജോനാഥൻ ജോയി ഡാളസ്സ് പുറത്തിറക്കിയ “Perceving Biblical doctrines ” എന്ന ഗ്രന്ഥവും, ഡോ. റ്റിങ്കു തോംസൺ മിനിസോട്ട എഴുതിയ ” Spiritual fitness ” എന്ന പുസ്തകവും, സിസ്റ്റർ റോസമ്മ തോമസ് ചിക്കാഗോ എഴുതിയ ” From Eden to Eternity” എന്ന പുസ്തകവും, പാസ്റ്റർ ബാബുക്കുട്ടി ജേക്കബ് ഡാളസ്സ് പ്രസിദ്ധീകരിച്ച “വേദപുസ്തക ഭാവനകൾ” എന്ന ഗ്രന്ഥവും പാസ്റ്റർ ബേബി മാത്യൂ അടപ്പനാം കണ്ടത്തിൽ ന്യൂയോർക്ക് എഴുതിയ “ഇതാ ഞാൻ വേഗം വരുന്നു” എന്ന ഗ്രന്ഥവും 2026 ലെ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അവാർഡിന് അർഹത നേടി.

മലയാളം ലേഖനം വിഭാഗത്തിൽ പാസ്റ്റർമാരായ മാത്യൂ വർഗീസ്, ഇംഗ്ലീഷ് ലേഖനം വിഭാഗത്തിൽ സിസ്റ്റർ അനുഗ്രഹ മാത്യൂ ആൽബനി, ഫിന്നി രാജു ഹൂസ്റ്റൺ എന്നിവരും അവാർഡുകൾക്ക് അർഹരായി. കെന്നി ജോർജ് ഒക്കലഹോമ എഴുതിയ ” കഴുകി എടുത്ത കണ്മഷങ്ങൾ” മലയാളം ചെറുകഥ വിഭാഗത്തിലും പുരസ്കാരം നേടി.

അവാർഡ് ജേതാക്കൾക്ക് ജൂലൈ 2 മുതൽ 5 വരെ ചിക്കാഗോ റിനൈസൻസ് കൺവൻഷൻ സെന്റർ സമുച്ചയത്തിൽ 40-മത് മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിനോടനുബദ്ധിച്ച് നടത്തപ്പെടുന്ന കെ.പി.ഡബ്ല്യ.എഫ് പ്രത്യേക സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. റവ. ജോർജ് മാത്യൂ പുതുപ്പള്ളി മുഖ്യ സന്ദേശം നൽകും. വടക്കേ അമേരിക്കയിൽ കുടിയേറി പാർത്ത മലയാളി പെന്തക്കോസ്ത് വിശ്വാസികളായ എഴുത്തുകാരുടെ ഐക്യ സംഘടനയാണ് നോർത്തമേരിക്കൻ കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം .

രാജൻ ആര്യപ്പള്ളിൽ പ്രസിഡൻറ്, സാം മാത്യൂ വൈസ് പ്രസിഡന്റ്, നിബു വെള്ളവന്താനം ജനറൽ സെക്രട്ടറി, പാസ്റ്റർ എബിൻ അലക്സ് ജോ സെക്രട്ടറി, ഡോ. ജോളി ജോസഫ് ട്രഷറാർ, ഡോ. ഷൈനി സാം ലേഡീസ് കോർഡിനേറ്റർ, വെസ്ളി മാത്യൂ മീഡിയ കോർഡിനേറ്റർ എന്നിവരാണ് കെ.പി.ഡബ്ള്യു.എഫ് ദേശീയ ഭാരവാഹികൾ.

വാർത്ത : നിബു വെള്ളവന്താനം

Share this story

Leave a Comment

Your comment will be visible after admin approval.