തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് എതിരെ നിരന്തരമായി ഉണ്ടാകുന്ന അപവാദ പ്രചാരണങ്ങള്‍ക്ക് എതിരെ തിരുവനന്തപുരം താലൂക് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ശക്തിപ്രകടന യാത്ര സംഘടിപ്പിച്ചു. എന്‍എസ്എസ് നടത്തുന്നത് ആര്‍ക്കും എതിരായ പ്രതിഷേധമല്ലെന്നും ജി സുകുമാരന്‍ നായര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പരിപാടിയെന്നും എന്‍എസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കുറച്ചുദിവസങ്ങളായി സുകുമാരന്‍ നായര്‍ക്കെതിരെ ചില പരാമർശങ്ങൾ ഉയരുന്നു. ഇത് ആസൂത്രിതമാണെന്ന് കരുതുന്നു. മുഖ്യമന്ത്രിയെയോ സുരേഷ് ഗോപിയെയോ ഉദ്ദേശിച്ചല്ല പ്രകടനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയില്‍ രാഷ്ട്രീയം ഇല്ല. മറ്റു യൂണിയനുകള്‍ക്ക് സമാന പ്രകടനം നടത്താമെന്നും അദ്ദേഹം പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപം മുതല്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്
Leave a Comment
Your comment will be visible after admin approval.