കോട്ടയം: പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം സമുദായവുമായും ലീഗ് ആയും ഒരിക്കലും ഒരു അഭിപ്രായ ഭിന്നത ഉണ്ടാക്കാൻ എൻഎസ്എസ് ശ്രമിച്ചിട്ടില്ലെന്നും ഇതുവരെ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായെന്ന് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു
വിദ്യാഭ്യാസ മന്ത്രി വന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. എല്ലാ മതങ്ങളോടും എൻഎസ്എസിന് ഒരേ സമീപനമാണ്. അതിൽ കുറച്ചു കൂടുതൽ ഇഷ്ടം മുസ്ലിം സമുദായത്തോടാണെന്ന് അദേഹം വ്യക്തമാക്കി. ജി സുകുമാരൻ നായരുമായി കൂടികഴ്ച നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മന്ത്രി എൻ ഷംസുദ്ദീനും പ്രതികരിച്ചു. സൗഹൃദമായ കൂടികഴ്ചയായിരുന്നു നടന്നത്. വിദ്യാഭ്യാസ രംഗത്ത് എൻഎസ്എസിന്റെ പങ്ക് വലുതാണെന്ന് അദേഹം പ്രശംസിച്ചു. നന്നായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന സംഘടന ആണ് എൻഎസ്എസെന്നും മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.