Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryസോഫിയ മാത്യു (ഓമന, 85) മാഞ്ചസ്റ്ററിൽ അന്തരിച്ചു

സോഫിയ മാത്യു (ഓമന, 85) മാഞ്ചസ്റ്ററിൽ അന്തരിച്ചു

മാഞ്ചസ്റ്റർ (ന്യൂജഴ്സി): സോഫിയ മാത്യു (ഓമന, 85) മാഞ്ചസ്റ്ററിൽ അന്തരിച്ചു. 25 വർഷക്കാലം ന്യൂജഴ്സിയിലെ വിവിധ ആശുപത്രികളിൽ(ന്യൂവർക്ക് സൈക്കിയാട്രിക് സെന്റർ, ജേഴ്സി സിറ്റി മെഡിക്കൽ സെന്റർ, റോബർട്ട് വുഡ് ജോൺസൺ മെഡിക്കൽ സെന്റർ) ഐസിയു റജിസ്റ്റേർഡ് നഴ്സ് ആയി ജോലി ചെയ്തിരുന്നു. റോബർട്ട് വുഡ് ജോൺസൺ മെഡിക്കൽ സെന്ററിൽ നിന്നും മികച്ച നഴ്സിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.

മൗണ്ട് ഒലിവ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിലെ സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയാണ്. ഇടവകയിലെ എല്ലാ പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു.

പള്ളത്ത് കളപ്പുറയക്കൽ വീട്ടിലെ മത്തായി കെ മാത്യുവാണ് (തമ്പാൻ) ഭർത്താവ്. മക്കൾ: ഡോ. അജിത് മാത്യു, ദീനാ മാത്യു. മരുമക്കള്‍: ജന്നിഫർ മാത്യു, ക്രിസ്റ്റഫർ മോഡ്ജൻസ്കി. കൊച്ചു മക്കൾ: ഗാവിൻ, എല്ലാ, ലൈലാ, ലിയാം.

വേയ്ക്ക് സർവീസ് ഒക്ടോബർ 10ന് 3 മുതൽ 7 വരെ ക്വിൻ ഹോപ്പിങ് ഫ്യൂണറൽ ഹോമിൽ.(26 MULE Road, Toms River ന്യൂജഴ്സി – 8755) സംസ്കാര ശുശ്രൂഷ ഒക്ടോബർ 11ന് 10 മണിക്ക് ലേഡി യുണൈറ്റഡ് മെത്തഡിസ്റ്റ് പള്ളിയിൽ. (203, Lacey Road, Forked River ന്യൂജഴ്സി–08731). സംസ്കാരം സെന്റ് ജോസഫ് സെമിത്തേരിയിൽ (62CEDAR Grove Road Toms River NJ 08753).
(വാർത്ത അയച്ചത്: ജോർജ് തുമ്പയിൽ)

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments