Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryകുടയല്ല വടി! ലക്ഷങ്ങളെ ചിരിപ്പിച്ച അന്നമ്മച്ചി യാത്രയായി

കുടയല്ല വടി! ലക്ഷങ്ങളെ ചിരിപ്പിച്ച അന്നമ്മച്ചി യാത്രയായി

കോട്ടയം: കുടയല്ല വടി! ലക്ഷങ്ങളെ ചിരിപ്പിച്ച അന്നമ്മച്ചി യാത്രയായി .ലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ചാണ് അന്നമ്മച്ചി യാത്രയായത്. നിമിഷങ്ങള്‍ മാത്രമുള്ള സംഭാഷണത്തിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഉഴവൂര്‍ ചക്കാലപടവില്‍ അന്ന തോമസാ(92)ണ് കാലയവനികയില്‍ മറഞ്ഞത്.

അന്നമ്മയുടെ സംഭാഷണം കേട്ട് ചിരിക്കുകയും ചിന്തിക്കുകയും ചെയ്യാത്ത മലയാളികള്‍ വിരളമായിരിക്കും. ദാമ്ബത്യത്തിന്‍റെ വിശുദ്ധി ചേര്‍ത്തു നിര്‍ത്തി ജീവിതസായാഹ്നത്തില്‍ ജീവിതപങ്കാളിയുമായി അന്നമ്മച്ചി നടത്തിയ സംഭാഷണം കൊച്ചുമകള്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമത്തിലെത്തിച്ചതോടെയാണ് അന്നമ്മച്ചി മിന്നും താരമായത്. കേള്‍വിക്കുറവുള്ള ഭര്‍ത്താവിനോട് അന്നമ്മച്ചി നടത്തിയ സ്‌നേഹസംഭാഷണമാണ് ശ്രദ്ധ നേടിയത്.

വീടിന്‍റെ ഉമ്മറത്തിരുന്നു ഭര്‍ത്താവിനോടു തൈയുടെ ചോട്ടില്‍ വളമിടണമെന്ന് അന്നമ്മ പറഞ്ഞിട്ടും ഭര്‍ത്താവിനു കേള്‍ക്കാന്‍ കഴിഞ്ഞില്ല. തെങ്ങിനു വളമിടണം കായില്ലെന്ന് വീണ്ടും പറഞ്ഞെങ്കിലും കേള്‍ക്കാന്‍ കഴിയാത്തതിന്‍റെ പ്രതികരണമാണുണ്ടായത്. വളമിടണമെന്ന് ഏറെ സ്‌നേഹത്തോടെ പറഞ്ഞിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് ഭര്‍ത്താവിന്‍റെ പ്രതികരണമെത്തിയത് എന്നാ തരാമെന്നാ പറഞ്ഞത് കുടയോ എന്നായിരുന്നു. അല്പം ദേഷ്യം പ്രകടിപ്പിച്ച്‌ അന്നാമ്മച്ചി പറഞ്ഞു കുടയല്ല വടിയാണെന്ന്.

ആറു വര്‍ഷം മുമ്ബ് പകര്‍ത്തിയ വീഡിയോ പല വേദികളിലും പൊട്ടിച്ചിരികള്‍ സൃഷ്ടിച്ചിട്ടുണ്ട്. മകള്‍ ചിന്നമ്മയുടെ മകള്‍ ബിനി അമ്മവീട്ടിലെത്തിയപ്പോഴാണ് വല്യമ്മയെയും വല്യപ്പനെയും വീഡിയോയിലാക്കി സമൂഹ മാധ്യമലോകത്തെത്തിച്ചത്. പിന്നീടങ്ങോട്ട് ചിരിയുടെ മാലപ്പടക്കമായിരുന്നു.

ഈ വീഡിയോ ചലച്ചിത്രനടന്‍ ജഗതി ശ്രീകുമാര്‍ കണ്ട് ചിരിക്കുന്ന വീഡിയോയും വൈറലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments