Wednesday, May 1, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഓസ്ട്രേലിയയിൽ വീടിന് തീപിടിച്ച് മലയാളി മരിച്ചു

ഓസ്ട്രേലിയയിൽ വീടിന് തീപിടിച്ച് മലയാളി മരിച്ചു

സിഡ്‌നി : ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേൽസിന്റെ തലസ്ഥാന നഗരമായ സിഡ്‌നിക്ക് സമീപം വീടിന് തീപിടിച്ച് മലയാളി മരിച്ചു. ഡുബ്ബോയിൽ താമസിക്കുന്ന കൊല്ലം കുണ്ടറ സ്വദേശിനിയും ഡുബ്ബോ ഹോസ്പിറ്റലിലെ നഴ്സായ ഷെറിൻ ജാക്സനാണ് (34) മരിച്ചത്. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി റ്റെക്സ്റ്റയിൽ എഞ്ചിനീയറായ ജാക്ക്സന്റെ ഭാര്യയാണ് ഷെറിൻ.

അതീവ ഗുരുതരാവസ്ഥയിൽ ഡുബ്ബോ ഹോസ്പിറ്റലിൽ വെന്റിലേറ്ററിലായിരുന്നു ഷെറിൻ. രക്ഷാ പ്രവർത്തനത്തിനെത്തിയ അഗ്നിശമന സേന അംഗവും പരിക്കേറ്റ് ചികിത്സയിലാണ്. സംഭവം നടക്കുമ്പോൾ ഷെറിന്റെ ഭർത്താവ് ജാക്ക്സൺ ജോലി സംബന്ധമായി പുറത്ത് പോയിരുന്നു. ഈ സമയം രണ്ട് നിലകളുള്ള വീട്ടിൽ ഷെറിൻ മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിത്തം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments