പന്തളം ബിജു
ലാസ് വേഗസ്: ഭാരത സർക്കാർ ഓവർസീസ് ഇന്ത്യൻ സിറ്റിസൻസിനായി ഏർപ്പെടുത്തിയിരിക്കുന്ന ലൈഫ് ലോങ്ങ് വിസ ആയ ഓ.സി.ഐ കാർഡ് ഇതുവരെ പാസ്പോർട്ട് ബുക്ക് പോലെയുള്ള ഒരു യാത്രാരേഖ ആയിരുന്നു. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ഇനിമുതൽ eOCI എന്ന ഇലക്ട്രോണിക് ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്.
എന്താണ് e-OCI അഥവാ ഡിജിറ്റൽ OCI കാർഡ്?
സ്മാർട്ട്ഫോണികളിലെ ആപ്പുകൾ പോലെ ഒരു ആപ്പ്ളിക്കേഷൻ വഴി ഇത് സാധ്യമാക്കാം. ഇപ്പോൾ OCI കൈവശമുള്ളവർക്കും പുതുതായി അപേക്ഷിക്കുന്നവർക്കും ഇത് ബാധകമാണ്. എല്ലാ രേഖകളും കൃത്യമാണെങ്കിൽ ഈ ആപ്പിൽ ഒരു ക്യുആർ (QR) കോഡ് കിട്ടും. വിമാന യാത്രകളുടെ ഭാഗമായി മൊബൈലിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ ബോർഡിങ്ങ് ബാർകോഡ് സ്കാൻ ചെയ്യുന്നത് പോലെ ഇത് സ്കാൻ ചെയ്യാവുന്നതാണ്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇമിഗ്രെഷൻ ക്ലിയറന്സിനായി കാത്തുനിൽക്കുന്ന സമയവും ഇത് മൂലം ലാഭിക്കാം.
എപ്പോഴാണ് പുതിയ eOCI ലഭ്യമാകുക?
പുതുതായി അപേക്ഷയ്ക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയായി ശേഷം OCI അപ്രൂവൽ കിട്ടുമ്പോൾ ഓട്ടോമാറ്റിക്കായി eOCI യും സ്മാർട്ട്ഫോണിലെ ആപ്പിൽ ലഭ്യമാകും. ഇന്ത്യയിലേക്കുള്ള ഭാവിയിലെ യാത്രകൾക്കുള്ള രേഖയായി അതിലെ QR കോഡ് മാത്രം മതിയാകും. ബയോമെട്രിക് സ്കാനിംഗ് സംവിധാനങ്ങൾ പുതിയ eOCI ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോൾ കൈവശമുള്ള OCI ബുക്ക് കൊണ്ട് യാത്ര ചെയ്യാനാകുമോ?
തീർച്ചയായും, ഇനി ഒരു പുതിയ അറിയിപ്പുണ്ടാകുന്നത് വരെ OCI ബുക്ക് കൊണ്ട് യാത്ര തുടരാവുന്നതാണ്, എങ്കിലും ഭാരത സർക്കാർ eOCI ഡിജിറ്റൽ QR കോഡിനാണ് മുൻഗണന കൊടുക്കുന്നത്.
OCI സർവീസുകൾക്ക് പല പോർട്ടലുകളുണ്ടോ?
ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ മുതൽ എല്ലാ സർവീസുകൾക്കും ഒരു ഒറ്റ പോർട്ടലിന്റെ കീഴിലാക്കിയിരിക്കുന്നു. പുതിയ രജിസ്ട്രേഷനുകൾ, റീ-ഇഷ്യൂ, രേഖകളുടെ അപ്ഡേറ്റ്സ്, റിനൗൺസിയേഷൻ മുതലായ എല്ലാ സർവീസുകളും ഈ ഒരൊറ്റ പോർട്ടലിൽ സാധ്യമാണ്. ഇനിമുതൽ എല്ലാ രേഖകളും ഈ പോർട്ടലിലൂടെ ഡജിറ്റിലായി സമർപ്പിച്ചാൽ മതിയാകും.
പുതുക്കിയ വിദേശ പാസ്സ്പോർട്ട് കിട്ടിയ ശേഷം OCI പോർട്ടലിലിൽ കൂടി 90 ദിവസങ്ങൾക്കകം അതിന്റെ വിവരങ്ങൾ അപ്ലോഡ് ചെയ്യണം. അതുപോലെ പ്രായപൂർത്തിയാവാത്ത കുട്ടികൾക്കും OCI നിയമങ്ങൾ ബാധകമാണ്. വിദേശ പാസ്സ്പോർട്ട് കിട്ടിയ കുട്ടികൾ 90 ദിവസങ്ങൾക്കകം ഇന്ത്യൻ പാസ്സ്പോർട്ട് സറണ്ടർ ചെയ്തിരിക്കണം. ഇങ്ങനെ ചെയ്യാത്തവർക്ക് യാത്രകൾ മുടങ്ങാനും പിഴ ഒടുക്കേണ്ടതായി വന്നേക്കാം.
പുതിയ OCI കാർഡ് അപേക്ഷകർക്കാണ് eOCI QR കോഡുകൾ ഇപ്പോൾ ലഭ്യമാവുക. നിലവിൽ OCI ബുക്ക്ലെറ്റുകൾ കൈവശമുള്ളവർക്ക് അവ പുതുക്കുമ്പോൾ കോഡ് ലഭ്യമാവും. എല്ലാ സർവീസുകൾക്കും puthi=മുക്കിയ ഫീസുകളും നിലവിൽ വന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓൺലൈൻ OCI പോർട്ടൽ സന്ദർശിക്കുക. https://ociservices.gov.in/onlineOCI/
Leave a Comment
Your comment will be visible after admin approval.