ഇന്ത്യ-ഒമാൻ സെക്ടറിൽ വിമാന ടിക്കറ്റ് വില ഉയർന്നു

Global Indian Writer · October 12, 2026 · 1 min read · 0 Comments · 0 Shares

മസ്കത്ത്: മുൻനിര വിമാന കമ്പനികൾ ഇന്ധന സർചാർജുകൾ വർധിപ്പിച്ചതോടെ ഇന്ത്യ-ഒമാൻ സെക്ടറിൽ ടിക്കറ്റ് വില ഉയർന്നു. ടിക്കറ്റൊന്നിന് ഏകദേശം 22 ഒമാൻ റിയാലോളമാണ് അധികം നൽകേണ്ടി വരുന്നത്. മൂന്ന് പ്രധാന വിമാനകമ്പനികൾ നിരക്ക് ഉയർത്തിയതോടെ മലയാളികളടക്കമുള്ള പ്രവാസികൾക്ക് വലിയ തിരിച്ചടിയാണുണ്ടായത്.

ഗൾഫ് മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് വിമാന ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനവാണ് ഇന്ധന സർചാർജ് കൂട്ടാൻ വിമാനക്കമ്പനികളെ പ്രേരിപ്പിച്ചത്. പ്രമുഖ ഇന്ത്യൻ ബജറ്റ് എയർലൈനായ ഇൻഡിഗോ ഒക്ടോബർ 6 മുതൽ നിരക്ക് വർധിപ്പിച്ചപ്പോൾ തൊട്ടുപിന്നാലെ ഒക്ടോബർ 9 മുതൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സർചാർജ് കൂട്ടി. നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് ഒമാനിൽ നിന്നുള്ള ഇൻഡി​ഗോ യാത്രക്കാർക്ക് ടിക്കറ്റൊന്നിന് 22 ഒമാനി റിയാൽ വരെ അധിക ചെലവ് വരും. ഒക്ടോബർ 6 മുതൽ നടത്തുന്ന പുതിയ ബുക്കിംഗുകൾക്കെല്ലാം ഈ നിരക്ക് ബാധകമാക്കിയിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.