ഒമാനിൽ ഇനി ചെലവ് കുറയും

Global Indian Writer · September 27, 2026 · 1 min read · 0 Comments · 0 Shares

മസ്കത്ത്: ഒമാനിൽ പൊതുജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനും സാമൂഹിക സുരക്ഷാ പദ്ധതികൾ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ ഉൽപന്നങ്ങളെ മൂല്യവർധിത നികുതിയിൽ(VAT) നിന്ന് ഒഴിവാക്കി. അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, വൈദ്യശാസ്ത്ര ഉപകരണങ്ങൾ, മൃഗചികിത്സയ്ക്കുള്ള മരുന്നുകൾ, ഉപകരണങ്ങൾ എന്നിവയ്ക്കാണ് പുതിയ തീരുമാനം അനുസരിച്ച് ‘സീറോ ശതമാനം വാറ്റ്’ ബാധകമാക്കിയത്.


ഒക്ടോബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ ഭരണനിർവഹണ തീരുമാനങ്ങളാണ് അതോറിറ്റി പുറപ്പെടുവിച്ചത്. ആരോഗ്യ, കാർഷിക, മൃഗസംരക്ഷണ മേഖലകളെ പിന്തുണയ്ക്കുന്നതിനും വിപണിയിൽ അത്യാവശ്യ സാധനങ്ങൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം.

Share this story

Leave a Comment

Your comment will be visible after admin approval.