ഒമാനിലെ ഇന്ത്യന്‍ അംബാസഡറായി മുതിര്‍ന്ന നയതന്ത്രജ്ഞന്‍ പ്രശാന്ത് പിസെയെ നിയമിച്ചു

Global Indian Writer · May 12, 2026 · 1 min read · 0 Comments · 0 Shares

മസ്‌കത്ത് : ഒമാനിലെ ഇന്ത്യന്‍ അംബാസഡറായി മുതിര്‍ന്ന നയതന്ത്രജ്ഞന്‍ പ്രശാന്ത് പിസെയെ നിയമിച്ചു. നിലവില്‍ സ്ലൊവാക് റിപ്പബ്ലിക്കിലെ ഇന്ത്യന്‍ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.

വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 1995 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ അദ്ദേഹം, ഒമാനിലെ നിലവിലെ ഇന്ത്യന്‍ അംബാസഡര്‍ ജി വി ശ്രീനിവാസിന്‌ പകരക്കാരനായാണ് എത്തുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.