കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന് ഷിക്കാഗോയില്‍ സ്വീകരണം നല്‍കി

Global Indian Writer · October 8, 2026 · 1 min read · 0 Comments · 0 Shares

ഷിക്കാഗോ: കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പീയൂഷ് ഗോയലിന് യു.എസ് ഇന്ത്യന്‍ കമ്യൂണിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. വിസ്‌കോണ്‍സിനില്‍ നടന്ന വാണിജ്യ മന്ത്രിമാരുടെ ജി 20 ഉച്ചകോടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി.

സ്വീകരണ ചടങ്ങില്‍ പുതിയ കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ. ആനന്ദ് പ്രകാശ്, VSICF പ്രസിഡന്റ് നിരവ് പട്ടേല്‍, ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, മുന്‍ ഷാംബെര്‍ഗ് ടൗണ്‍ഷിപ്പ് ട്രസ്റ്റി നിമേഷ് ജാനി, മുന്‍ എഫ്.ഐ.എ പ്രസിഡന്റ് ബായിലാല്‍ പട്ടേല്‍, മറ്റ് ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ തന്റെ മറുപടി പ്രസംഗത്തില്‍ ഈ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യയില്‍ വ്യവസായം തുടങ്ങാന്‍ വിവിധ ഇന്ത്യന്‍- അമേരിക്കന്‍ വ്യവസായികളെ ക്ഷണിക്കുന്നതായി അറിയിച്ചു. ഇന്ത്യയില്‍ വ്യവസായം തുടങ്ങിയാല്‍ ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കൂടുതലായി ഇന്ത്യയില്‍ ഡേറ്റാ സെന്റര്‍ തുടങ്ങുന്ന ചര്‍ച്ചകളാണ് നടന്നത്.

ഇന്ത്യയില്‍ ഐ.ഐ.ടി,. ഐ.ഐ.എം. മറ്റ് പ്രമുഖ കോളുകളില്‍ നിന്ന് ഗ്രാജ്വേറ്റ് ചെയ്ത എന്‍ജിനീയേഴ്‌സ്, മറ്റ് സ്‌കില്‍ഡ് ലേബേഴ്‌സ് എന്നിവര്‍ സുലഭമാണ്, ഭൂമി വളരെ തുച്ഛമായ വിലയ്ക്ക് ലഭിക്കും, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇലക്ട്രിസിറ്റി ചാര്‍ജ് വളരെ കുറവാണ്, യുവാക്കള്‍ക്ക് ജോലി ലഭിക്കുവാന്‍ ഒരു ലക്ഷം കോടി രൂപയാണ് എംപ്ലോയ്‌മെന്റ് ജനറേഷന്‍, സ്‌കില്‍ ഡവലപ്‌മെന്റ്, ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം എന്നിവയ്ക്ക് സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്. കൂടാതെ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേകം ഹെല്‍പ് ലൈനുകളും ആരംഭിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു.

വാണിജ്യമന്ത്രിമാരുടെ G-20 ഉച്ചകോടിയില്‍ മുഖ്യവിഷയം ചര്‍ച്ചയായത് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന താരിഫ് ആണ്. അത് കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി തങ്ങളുടെ മാതൃരാജ്യത്തിന് നല്‍കുന്ന എല്ലാ സംഭാവനകള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Share this story

Leave a Comment

Your comment will be visible after admin approval.