ചിക്കാഗോയിൽ സംയുക്ത പെന്തക്കോസ്തു കൺവെൻഷനും ആരാധനയും സെപ്റ്റംബർ 18 മുതൽ

Global Indian Writer · September 3, 2026 · 1 min read · 0 Comments · 0 Shares

ചിക്കാഗോ: ഇവിടുത്തെ വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത പ്രവർത്തന വേദിയായ ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തൽ ചർച്ചസ് ഇൻ ചിക്കാഗോയുടെയും അതിന്റെ യുവജന വിഭാഗമായ ചിക്കാഗോ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 18 വെള്ളി മുതൽ 20 ഞായർ വരെ സംയുക്ത കൺവെൻഷനും ആരാധനയും നടക്കും. ഡബ്ലിയു എം ഇ സഭകളുടെ അന്തർദേശീയ പ്രസിഡന്റ് റെവ ഡോ ഓ എം രാജുകുട്ടി, പാസ്റ്റർ സ്റ്റീവ് ജോൺസ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

വെള്ളിയാഴ്ച വൈകിട്ട് ആറര മണിക്ക് ആരംഭിക്കുന്ന പ്രഥമ യോഗം ഗിൽഗാൽ പെന്തക്കോസ്ത്ൽ അസംബ്ലിയിൽ വച്ചായിരിക്കും. ശനിയാഴ്ച വൈകിട്ട് ആറര മണിക്കും ഞായറാഴ്ച രാവിലെ ഒമ്പതര മണിക്കും ലൈൽസിൽ ഉള്ള ബെനഡിക്ട്ൻ യൂണിവേഴ്സിറ്റിയുടെ ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്. സി സി എഫ്, എഫ് പി സി സി കൊയർ പ്രയിസ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ നടക്കുന്ന ആരാധനയോഗത്തിൽ വിശുദ്ധ തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും.

മലയാളത്തിലും ഇംഗ്ലീഷിലും വെവ്വേറെ സമ്മേളനങ്ങൾ ആണ് ഈ വർഷം ക്രമീകരിച്ചിരിക്കുന്നത്. എഫ് പി സി സി കൺവീനർമാരായ പാസ്റ്റർ സേവിയർ ജെയിംസ്, പാസ്റ്റർ എം ജി ജോൺസൺ, സി സി എഫ് പ്രസിഡന്റ് ബിനോയി ചാക്കോ എന്നിവർ നേതൃത്വം നൽകും. 16 പ്രാദേശിക സഭകളുടെ സംയുക്ത പ്രവർത്തന വേദിയാണ് എഫ്പിസിസി.

വാർത്ത:കുര്യൻ ഫിലിപ്പ്

Share this story

Leave a Comment

Your comment will be visible after admin approval.