കേരള പെന്തെക്കോസ്ത് റൈറ്റേഴ്‌സ് ഫോറം സെമിനാറിന് അനുഗ്രഹ സമാപ്തി

Global Indian Writer · October 2, 2026 · 1 min read · 0 Comments · 0 Shares

രാജു തരകൻ

ഡാളസ് : കേരള പെന്തെക്കോസ്ത് റൈറ്റേഴ്‌സ് ഫോറം ഡാളസ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മസ്‌ക്യൂറ്റ് ഷാരോൺ ഫെലോഷിപ്പ് സഭാ ആഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ (9.13.26) റവ.ജോർജ്ജ് മാത്യൂ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ജെയിംസ് ഇമ്മാനുവേൽ (PTI) ആശംസാ സന്ദേശം നൽകി. “എഴുത്ത് തലമുറകളിലൂടെ” എന്നതായിരുന്നു സെമിനാറിലെ മുഖ്യ വിഷയം.

റവ. കോശിവൈദ്യൻ്റെ പ്രാർത്ഥനയോടു കൂടി തുടക്കംക്കുറിച്ച സമ്മേളനത്തിൽ ഷാജി വിളയിൽ, ഷാരോൻ മാത്യു, സിസ്റ്റർ പ്രിൻസി മാത്യൂ തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിച്ചു .
ചാപ്റ്റർ പ്രസിഡൻ്റ് ഷാജി മണിയാറ്റ് അദ്ധ്യഷ പ്രസംഗത്തിൽ എഴുത്തിൻ്റ ലക്ഷ്യവും വിവിധ ഘടനകളും വിശദീകരിച്ചു പ്രസംഗിച്ചു. പട്ടണത്തിലെ വിവിധ സഭകളിൽ നിന്നു കടന്നുവന്ന സഭാശുശ്രൂഷകർ, സഭാ ലീഡേഴ്‌സ് , വിശ്വാസികൾ, പത്രപ്രവർത്തകർ തുടങ്ങിയവരെ സ്വാഗതം ചെയ്തു ചാപ്റ്റർ സെക്രട്രറി എസ്. പി. ജെയിംസ് പ്രസംഗിച്ചു. രാജു തരകൻ (ട്രഷറർ) കൃതജ്ഞത പ്രകാശിപ്പിച്ചു.

റവ. മാത്യൂവർഗ്ഗീസ്,റവ.വിയപുരം ജോർജ്ജുകുട്ടി,വിവിധ ശുശ്രൂഷകൾ നിർവ്വഹിച്ചു. വെസ്ലി മാത്യു (മീഡിയ), സാം മാത്യു പബ്ലിസിറ്റി എന്നി നിലകളിൽ ഭരണ സമിതി യോടൊപ്പം വിവിധ നിലകളിൽ പ്രവർത്തിച്ചു. എഴുത്ത് ഒരു കാലഘട്ടത്തിൻ്റെ ചരിത്രമായ് വരും തലമുറകളിലേക്ക് പകരെപ്പെടണമെന്ന ആഹ്വാനത്തോടെയാണ് ഈ സമ്മേളനം സമാപിച്ചത്.
ചാപ്റ്ററുമായ് ബന്ധപ്പെടുവാൻ:

ഷാജി മണിയാറ്റ് ( പ്രസിഡൻ്റ് ) 214 929 4310
എസ്.പി.ജെയിംസ് (സെക്രട്രറി) 214 334 6962
രാജു തരകൻ ( ട്രെഷറർ) 469 274 2926.

Share this story

Leave a Comment

Your comment will be visible after admin approval.