ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റാന്നി മുൻ എംഎൽഎ പ്രമോദ് നാരായണനെതിരെ കേസെടുത്തു. ആലപ്പുഴ നൂറനാട് പോലീസ് ആണ് കേസ് എടുത്തത്. ഷെയറും ലാഭ വിഹിതവും വാഗ്ദാനം ചെയ്ത് സ്വകാര്യ സ്ഥാപനത്തിൽ 25 ലക്ഷം രൂപ നിക്ഷേപിപ്പിച്ചു എന്ന ആലപ്പുഴ നൂറനാട് സ്വദേശിയുടെ പരാതിയിലാണ് കേസ്. കേസിലെ രണ്ടാം പ്രതിയാണ് പ്രമോദ് നാരായണൻ. 2014-2015 കാലയളവിലാണ് നിക്ഷേപം നടത്തിയത്. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് നൂറനാട് പൊലീസ് വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂ എന്നും നൂറനാട് പൊലീസ് അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.