ഇന്ത്യാ പ്രസ്ക്ലബ് പ്രവർത്തനോൽഘാടനം ഓഗസ്റ്റ് 2നു ഹ്യൂസ്റ്റനിൽ നടക്കും

Global Indian Writer · July 26, 2026 · 1 min read · 0 Comments · 0 Shares

ന്യൂ ജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2026-27 ലെ നാഷണൽ കമ്മറ്റിയുടെ പ്രവർത്തനോത്ഘാടനം ഹൂസ്റ്റണിലെ വിൻധം ഹോട്ടലിൽ വച്ച് ഓഗസ്ററ് രണ്ടാം തീയതി രാവിലെ 10:30 നു നടക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡണ്ട് രാജു പള്ളത്ത് അറിയിച്ചു.

അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകർക്കും പ്രമുഖർക്കും ഒപ്പം കേരളത്തിൽ നിന്നുള്ള വിശിഷ്ട അതിഥികളും സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യാ പ്രെസ് ക്ലബ്ബിന്റെ മുൻ പ്രസിഡന്റുമാരും അഡ്വൈസറി ബോർഡ് ചെയർമാൻമാരുമടക്കം മുൻനിര നേതാക്കളെല്ലാം സമ്മേളനത്തിനായി എത്തിച്ചേരും. ഐ പി സി എൻ എ പ്രസിഡണ്ട് രാജു പള്ളത്ത് ജനറൽ സെക്രെട്ടറി അനിൽ ആറന്മുള, ട്രെഷറർ ജയൻ ജോസഫ്, വൈസ് പ്രസിഡണ്ട് അനിൽ മറ്റത്തിക്കുന്നേൽ, ജോയിന്റ് സെക്രട്ടറി സിമി ജെസ്റ്റോ, ജോയിന്റ് ട്രെഷറർ കവിത നായർ എന്നിവരുടെ നേതൃത്വത്തിലാണ് വരുന്ന രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ നടക്കുക. അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാർ, പ്രസിഡന്റ് എലെക്ട് ഷിജോ പൗലോസ് എന്നിവരും ഉത്ഘാടന സമ്മേളനത്തിന് നേതൃത്വം നല്കാൻ എത്തും.

അതേ വേദിയിൽത്തന്നെ ഐ പി സി എൻ എ ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനോത്ഘാടനവും നടക്കും. നാഷണൽ കമ്മിറ്റിയുടെയും ചാപ്റ്ററിന്റെയും ഉത്ഘാടനങ്ങൾക്കുള്ള ഒരുക്കങ്ങൾ ഭംഗിയായി നടക്കുന്നതായി ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് ഫിന്നി രാജു, സെക്രട്ടറി ജീമോൻ റാന്നി, ട്രെഷറർ വിജു വർഗീസ് എന്നിവർ പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.