സജി പുല്ലാട്
ഹ്യൂസ്റ്റൺ: ‘അമ്പലത്തിങ്കൽ മ്യൂസിക്’ ക്രിയേഷൻസിന്റെ ബാനറിൽ ഒരുക്കിയ “പുതുജീവൻ” എന്ന ക്രിസ്തീയ ഭക്തിഗാനം മലങ്കര കത്തോലിക്ക സുറിയാനി സഭ മാവേലിക്കര രൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ഡോ. ജോഷ്വാ മാർ ഇഗ്നാത്യോസ് ഹൂസ്റ്റണിൽ നടന്ന ലളിതമായ ചടങ്ങിൽ റിലീസ് ചെയ്തു.
റവ. ഫാ. ബിന്നി ഫിലിപ്പ് ചടങ്ങിൽ ആശംസ അർപ്പിച്ചു.
സജി പുല്ലാട് രചനയും സംഗീതവും നിർവഹിച്ച് രാജൻ അങ്ങാടിയില് & അമ്മണിക്കുട്ടി രാജനും ചേർന്നാണ് ഗാനത്തിന്റെ നിർമ്മാണം.
സജി പുല്ലാടിനൊപ്പം മകൾ ഡോ. ലിൻസ ആൻ സജിയും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു.
വ്യക്തിജീവിതത്തിൽ ഉണ്ടായ അനുഭവസാക്ഷ്യത്തിൽ നിന്നുമാണ് ‘പുതുജീവൻ’ എന്ന ഗാനം രൂപംകൊണ്ടത്.

കണ്ണുനീരിൽ മുങ്ങിത്താഴുന്ന ജീവിത സാഹചര്യങ്ങളിൽ കർത്താവിന്റെ കരുണയും കൃപയും ആശ്വാസമായി മാറുന്നതും, തളർന്നുപോകുന്ന നിമിഷങ്ങളിൽ ദൈവം കൈപിടിച്ചുയർത്തുന്നതും ഗാനത്തിന്റെ വരികളിലൂടെ ഹൃദയസ്പർശിയായി ആവിഷ്കരിക്കുന്നു.
കർത്താവിന്റെ സാന്നിധ്യം ആത്മാവിനെ നിറയ്ക്കുന്ന അനുഭവവും ദൈവിക വിടുതലിലൂടെ ലഭിക്കുന്ന പുതുജീവന്റെ പ്രത്യാശയുമാണ് ഈ ഗാനത്തിന്റെ മുഖ്യപ്രമേയം.
പശ്ചാത്തല സംഗീതം, വീഡിയോ എഡിറ്റിംഗ് & മിക്സിങ് ജോയൽ ജോകുട്ടൻ മിക്സ് വേവ്സ് ഡിജിറ്റൽ സ്റ്റുഡിയോ കുമ്പനാട്.
ഓഡിയോ ജി റ്റി വി ഗ്ലോബൽ, വീഡിയോ രാജ് ഡിജിറ്റൽ മീഡിയയും നിർവഹിച്ചിരിക്കുന്നു.
സാങ്കേതിക സഹായം ജെഫ് ജിതിൻ.
വ്യക്തിപരമായ വിശ്വാസാനുഭവത്തെ ആത്മീയ സംഗീതത്തിലൂടെ പങ്കുവെക്കുന്ന ‘പുതുജീവൻ’ ശ്രോതാക്കൾക്ക് ആശ്വാസവും പ്രത്യാശയും വിശ്വാസ ദൃഢതയും പകരുന്ന ഒരു ഭക്തിഗാനമായി ശ്രദ്ധേയമാകുന്നു.
അമേരിക്കയിലും കേരളത്തിലുമായാണ് ഗാനത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
“The Lord is my Shepherd”, “കനിവിൻ കരങ്ങൾ” എന്ന തൻറെ പുതിയ ക്രിസ്തീയ സംഗീത ആൽബങ്ങളിൽ പാടി അഭിനയിക്കുവാനോ നിർമ്മാണത്തിൽ പങ്കുചേരുവാനോ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്. Ph. 832 633 3230.
താഴെക്കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്കിലൂടെ ഈ ഗാനം ശ്രവിക്കുന്ന ഏവർക്കും അനുഗ്രഹകരമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
Leave a Comment
Your comment will be visible after admin approval.