ദോഹ: എൽഎൻജി പ്ലാന്റ് അടച്ചതുമായി ബന്ധപ്പെട്ട് വാഷിങ്ടൺ പോസ്റ്റ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി ഖത്തർ. ഊർജ ഉത്പാദനവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങളിൽ ആരുടെയും സ്വാധീനമില്ലെന്ന് ഖത്തർ വ്യക്തമാക്കി. ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസാണ് ഇതു സംബന്ധിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.
റാസ് ലഫാനിലെ എൽഎൻജി പ്ലാന്റ് അടച്ചത് ഇറാനുമായുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് എന്ന വാഷിങ്ടൺ പോസ്റ്റ് ആരോപണത്തിലാണ് ഖത്തർ മീഡിയ ഓഫീസ് ശക്തമായ ഭാഷയിൽ മറുപടി നൽകിയത്. ഊർജ ഉത്പാദനവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങൾ ഇറാന്റെ നേട്ടത്തിനോ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഗതിയെ സ്വാധീനിക്കാനോ ആയിരുന്നില്ല. ഇറാന്റെ ആക്രമണത്തിൽ നിന്ന് സ്വന്തം ഭൂപ്രദേശത്തെ പ്രതിരോധിക്കുന്ന വേളയിൽ ഇങ്ങനെയൊരു തീരുമാനമെടുത്തു എന്ന് പറയുന്നത് അവിശ്വസനീയമാണെന്നും മീഡിയ ഓഫീസ് വ്യക്തമാക്കി.
Leave a Comment
Your comment will be visible after admin approval.