സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കാലവർഷം വീണ്ടും വ്യാപകമാകുന്നു

Global Indian Writer · June 28, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കാലവർഷം വീണ്ടും വ്യാപകമാകുന്നു. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. നാളെയും മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം.

മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

TAGS :Kerala Rain Update

Share this story

Leave a Comment

Your comment will be visible after admin approval.