സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

Global Indian Writer · June 30, 2026 · 1 min read · 0 Comments · 0 Shares

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും. ഇടുക്കി മുതല്‍ കോഴിക്കോടുവരെയുള്ള ഏഴു ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലര്‍ട്ടുള്ളത്. അതേസമയം, മൂന്നാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടി മിന്നലിനും മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മഹാരാഷ്ട്ര തീരത്തോട് ചേർന്ന്, മധ്യ- കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി നിലകൊള്ളുന്നുണ്ട്. വടക്കൻ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായുള്ള ചക്രവാത ചുഴിയും തുടരുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ജൂലൈ 03 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും നാളെ മുതല്‍ ജൂലൈ 3 വരെ ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്കുമാണ് സാധ്യത.

Share this story

Leave a Comment

Your comment will be visible after admin approval.