സംസ്ഥാനത്ത് എട്ടുജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം , കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മൂന്നാം തീയതിവരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും.
മഴക്കാലം കണക്കിലെടുത്തുള്ള മുന്നൊരുക്കങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി വി.ഡി.സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഡാമുകളുടെ സുരക്ഷയും നീരൊഴുക്കും നിരന്തരമായി നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. റൂള്‍ കര്‍വിന് മുകളില്‍ ജലനിരപ്പുയരാതെ ശ്രദ്ധിക്കണം. മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളിലെ താമസക്കാരുടെ വിവരങ്ങള്‍ വില്ലേജ് –തദ്ദേശ തലത്തില്‍ പുതുക്കും.
വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഒാടകളുടെയും കനാലുകളുടെയും ശുചീകരണത്തിന് മുന്‍ഗണന നല്‍കും. സ്കൂളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഏറ്റവും പ്രാധാന്യം നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Leave a Comment
Your comment will be visible after admin approval.