സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു. അഞ്ചു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ ശക്തമായ മഴക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്. അഞ്ചു ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് മലപ്പുറം ജില്ലകളിലാണ് യെലോ അലര്‍ട്ടുള്ളത്. ഞായറാഴ്ചവരെ കേരളത്തില്വ്യാപകമായ മഴക്കും ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.