സൗദിയിലെ തെക്കുപടിഞ്ഞാറൻ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നു

Global Indian Writer · October 27, 2026 · 1 min read · 0 Comments · 0 Shares

ജിദ്ദ: സൗദിയിലെ തെക്കുപടിഞ്ഞാറൻ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നു. മക്ക, അസീർ ഉൾപ്പടെ അഞ്ച് മേഖലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. ഇതിനാൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

മക്ക, അസീർ, ജിസാൻ, തബൂക്ക്, അൽബാഹ മേഖലകളിലാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മക്ക മേഖലയിൽ ത്വാഇഫ്, അദം, മൈസാൻ, ബനി യസീദ്, യലംലം, അൽഅർദിയാത്ത് എന്നിവിടങ്ങളിൽ മഴ എത്തും.

അസീർ, ജിസാൻ മേഖലകളിലെ വിവിധ പ്രദേശങ്ങളിലും തബൂക്കിലെയും അൽബാഹയിലെയും വിവിധ ഭാഗങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

മദീന, ഹാഇൽ, അൽജൗഫ്, നോർത്തേൺ ബോർഡേഴ്സ് മേഖലകളിലെ ചില ഭാഗങ്ങളിലും മഴ ലഭിക്കും. ഖസീം, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നേരിയ തോതിലും മഴ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം. താഴ്വരകൾ, അണക്കെട്ടുകൾ, വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്ന് അകന്നുനിൽക്കണമെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.