ഡാളസ് കേരള അസോസിയേഷൻ മേയർ ശ്രീ. വി. വി. രാജേഷിന് ഉജ്വല സ്വീകരണം നൽകി

Global Indian Writer · August 6, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഡാളസ്: ഡാളസ് സന്ദർശിക്കുന്ന തിരുവനന്തപുരം (അനന്തപുരി) മേയർ ശ്രീ. വി. വി. രാജേഷിനും, കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി. ശ്രീകുമാറിനും കേരള അസോസിയേഷൻ ഓഫ് ഡാളസ് ഉജ്ജ്വല സ്വീകരണം നൽകി.

ഓഗസ്റ്റ് 5 ബുധനാഴ്ച വൈകുന്നേരം 5:30-ന് ഗാർലാന്റിലുള്ള കേരള അസോസിയേഷൻ ഹാളിൽ അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാമിന്റെ അധ്യക്ഷതയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ (1976-2026) ഭാഗമായി സംഘടിപ്പിച്ച ഈ സ്വീകരണ സമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളും പ്രമുഖ ഡോ:എം വി പിള്ളൈ ,സണ്ണിവെയ്ൽ മേയർ സജി ജോർജ് ,കൗൺസിലർ മനു ഡാനി,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ അനിൽ ആറന്മുള (ഹൂസ്റ്റൺ )ഉൾപ്പെടെ നിരവധി പ്രവാസി മലയാളികളും പങ്കെടുത്തു. ചടങ്ങിൽ ഇരു വിശിഷ്ടാതിഥികളെയും ഡോ:എം വി പിള്ളൈ സദസ്സിനു പരിചയപ്പെടുത്തി തുടർന്ന് അസോസിയേഷൻ നേതാക്കൾ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ഡാളസിലെ മലയാളി സമൂഹത്തിന് നൽകിയ ഊഷ്മളമായ സ്വീകരണത്തിന് വിശിഷ്ടാതിഥികൾ നന്ദി അറിയിക്കുകയും ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.

ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ് മാത്യു നൈനാൻ, ദീപക് നായർ ,ഷിബു ജോൺ , കൈനിക്കര ജോർജ് പ്രദീപ് നാഗനൂലിൽ ,ബോബൻ കൊടുവത്തു എന്നിവരും സംഘടനയുടെ മറ്റ് പ്രമുഖ ഭാരവാഹികളും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി. ഡാളസിലെ പ്രാദേശിക മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തം കൊണ്ട് ചടങ്ങ് ഏറെ ശ്രദ്ധേയമായി.സെക്രട്ടറി തോമസ് ഈശോ നന്ദി പറഞ്ഞു

Share this story

Leave a Comment

Your comment will be visible after admin approval.