റാന്നി സിംഹാസന പള്ളിയിൽ എഴുപതാമത് കല്ലിട്ട പെരുനാളും സമർപ്പിച്ച കൽക്കുരിശിന്റെ കൂദാശയും ധ്യാനയോഗവും

Global Indian Writer · October 27, 2026 · 1 min read · 0 Comments · 0 Shares

ജിൻസ് മാത്യു കിഴക്കേതിൽ

റാന്നി:റാന്നിയിൽ പ്രഥമ വിശുദ്ധ ദൈവ മാതാവിന്റെ നാമത്തിൽ സ്ഥാപിതമായ സെന്റ്.മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സിംഹാസന ദൈവാലയത്തിൻ്റെ എഴുപതാമത് കല്ലിട്ട പെരുനാളിന് തുടക്കമായി.

ഒക്ടോബർ 25 ഞായറാഴ്ച്ച സഹ വികാരി ഫാദർ ബെൻസി മാത്യു വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് പെരുന്നാളിന് കൊടിയേറി. വരുന്ന വെള്ളിയാഴ്ച്ച രാവിലെ 10.30 മുതൽ സെന്റ് പോൾസ് മിഷൻ ഓഫ് ഇഡ്യായുടെ നേതൃത്യലുള്ള ധ്യാന യോഗത്തിൽ ഫാ.സ്റ്റീഫൻ ജ്‌ഞാനമറ്റം, പി.കെ വർഗീസ് എന്നിവർ പ്രസംഗിക്കും.വൈകുന്നേരം ആറിന് സുവിശേഷ യോഗത്തിൽ ബ്രദർ തങ്കച്ചൻ തോമസ് വചന പ്രഘോഷണം നടത്തും.

31, ശനിയാഴ്ച്ച 5.30 ന് സന്ധ്യാ പ്രാർത്ഥനയും പുതിയതായി നിർമ്മിച്ച കൽക്കുരിശിന്റെ കൂദാശയും യെരുശലേം ഭദ്രാസനാധിപൻ മാത്യൂസ് മാർ തീമോത്തിയൊസ് മെത്രാപ്പോലിത്തായുടെ കാർമ്മികത്വത്തിൽ നടക്കും. തുടർന്ന് ദേവാലയത്തിൽ നിന്ന് റാസ ആരംഭിച്ച് ഇട്ടിയപ്പാറ, മാമ്മുക്ക് വഴി ടൗൺ ചുറ്റി പള്ളിയിൽ സമാപിക്കും.

നവംബർ ഒന്നിന് രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥന, എട്ടിന് മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലിത്തായുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ്, മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ തോമസ് പ്രഥമൻ ബാവയുടെ ഓർമ്മ,പ്രദിക്ഷണം, ഇടവകയിലെ എഴുപത് വയസ് തികഞ്ഞവരെ ആദരിക്കൽ പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത മാർക്ക് നേടിയ കുട്ടികൾക്കായി മുൻ ട്രസ്റ്റിയും സെക്രട്ടറിയുമായ റിട്ട:ഹെഡ്‌മാസ്റ്റർ കെ.കെ മത്തായി മെമ്മോറിയൽ കാഷ് അവാർഡ് വിതരണം, നേർച്ച വിളമ്പ്,ആശീർ വാദം എന്നിവയോടെ പെരുന്നാൾ സമാപിക്കും.

പെരുന്നാളിന്റെ ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി ഇടവക വികാരി തേക്കാട്ടിൽ ടി.സി ഏബ്രഹാം കോർ എപ്പിസ്കോപ്പാ,സഹ വികാരി ഫാദർ ബെൻസി മാത്യു കിഴക്കേതിൽ,ഫാദർ നിമിഷ് ഷാജി,സെക്രട്ടറി ഷാജി തേക്കാട്ടിൽ,ട്രസ്റ്റി അനിയൻ കുര്യൻ ചെറിയ മാവുങ്കൽ എന്നിവർ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.