റിവർസ്റ്റോൺ ഒരുമ ഓണം ആഗസ്റ്റ് 22 ന്

Global Indian Writer · July 13, 2026 · 1 min read · 0 Comments · 0 Shares

ജോസഫ് തോമസ്, ഹ്യൂസ്റ്റൺ

മിസോറിസിറ്റി : ഔർ റിവർ സ്റ്റോൺ യുണൈറ്റഡ് മലയാളി അസോസിയേഷൻ – ഒരുമയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ ഈ വരുന്ന ആഗസ്റ്റ് 22 നു മിസോറിസിറ്റിയിലുള്ള ഹ്യൂസ്റ്റൺ ക്നാനായ കത്തോലിക്ക് സൊസൈറ്റി ഹാളിൽ വെച്ച് അതിവിപുലമായി കൊണ്ടാടാൻ തീരുമാനിച്ചു.

ഇതിനു മുന്നോടിയായി ഒരുമയുടെ എക്സിക്യൂട്ടീവ് യോഗം ഇക്കഴിഞ്ഞ ജൂലൈ 12 ഞായറാഴ്ച്ച സ്റ്റാഫോർഡ് സിറ്റിയിലുള്ള ഗസൽ റെസ്റ്റോറന്റിൽ വെച്ച് നടത്തപ്പെട്ടു.

ഓണാഘോഷത്തിനായുള്ള മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്തു. വെൽകം കമ്മിറ്റി , ഫുഡ് കമ്മിറ്റി തുടങ്ങിയവയിലേക്കു ക്യാപ്റ്റൻമാരെ തിരഞ്ഞെടുത്തു . ഓണാഘോഷത്തിന് മുന്നോടിയായി ശ്രി മാത്യു ചാണ്ടപിള്ളൈ TWFG ഇൻഷുറൻസ് സ്പോൺസർ ചെയ്യുന്ന വേൾഡ് കപ്പ് ഫുടബോൾ വിജയിയെ പ്രവചിക്കുന്ന മത്സരവും , ഓണ സംബന്ധമായ റീൽ മത്സരവും നടത്തപെടുന്നതാണ്. എന്ന് കമ്മിറ്റി അറിയിച്ചു .

ഒരുമ പ്രെസിഡന്റ് ഡോ. ജോസ് തൈപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ലൂണ വിക്ടർ സ്വാഗതം നേർന്നു. ജോയിന്റ് ട്രെഷറർ ജോസഫ് തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ : ഡിസ്‌നി ജോൺ , മേരി ജേക്കബ് , സെബാസ്റ്റ്യൻ തോമസ് , ജോയ് പൗലോസ് , മാത്യു ചെറിയാൻ , അനിൽ ഗോപിനാഥ് , മാത്യു ചാണ്ടപിള്ളൈ, ലിസി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി റോബി ജേക്കബ് കൃതജ്ഞത രേഖപ്പെടുത്തി .

Share this story

Leave a Comment

Your comment will be visible after admin approval.