ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഒക്ടോബർ 9 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 6:30 നു സാഹിത്യവേദി അംഗം ലീലാ പുല്ലാപ്പള്ളിയുടെ ഭവനത്തിൽ വച്ച് കൂടുന്നതാണ്.
വിലാസം:
43 Fox Trail
Lincolnshire, IL 60069
Phone: 847-372-0580
നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വൈകിട്ട് 7:30 മുതൽ സൂം വെബ് കോൺഫറൻസ് വഴിയായി സമ്മേളനത്തിൽ പങ്കെടുക്കാം.
Zoom Meeting Link:
https://us02web.zoom.us/j/81475259178 Passcode: 2990
Meeting ID: 814 7525 9178

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനായ സക്കറിയ സാഹിത്യവേദിയിൽ പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. സാഹിത്യവേദി അംഗം മലയാള ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ എതിരൻ കതിരവൻ സക്കറിയയുടെ കൃതികളെയും അദ്ദേഹത്തിന്റെ വേറിട്ട സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകളെയും പരിചയപ്പെടുത്തും.
സക്കറിയയുടെ എഴുത്തും ജീവിതവും പ്രമേയമാക്കി ഷൈനി ബെഞ്ചമിൻ സംവിധാനം ചെയ്ത ‘സക്കറിയ’ എന്ന ഡോക്യുമെന്ററി സിനിമയുടെ പ്രദർശനം നടത്തുന്നതാണ്. തുടർന്ന് സക്കറിയയുമായി സംവദിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും.
സെപ്റ്റംബർ മാസ സാഹിത്യവേദിയിൽ സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ ഏറ്റവും ബൃഹത്തായ നോവലായ സുസ്മേഷ് ചന്ദ്രോത്തിന്റെ ‘വഴിച്ചെണ്ട’ ശ്രീ ആർ എസ് കുറുപ്പ് പരിചയപ്പെടുത്തി. നോവലിസ്റ്റ് സുസ്മേഷ് ചന്ദ്രോത്തുമായുള്ള ചർച്ച സാഹിത്യവേദി അംഗങ്ങൾക്ക് ഏറെ ആസ്വാദ്യകരമായിരുന്നു.
എല്ലാ സാഹിത്യ സ്നേഹികളേയും ഒക്‌ടോബർ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
എതിരൻ കതിരവൻ ethiran@gmail.com
പ്രസന്നൻ പിള്ള 630 935 2990
ജോൺ ഇലക്കാട് 773 282 4955
Leave a Comment
Your comment will be visible after admin approval.