സാഹിത്യവേദി ജൂൺ 5-ന്, മലയാള സാഹിത്യപൈതൃക സംരക്ഷണം ചർച്ച ചെയ്യുന്നു

Global Indian Writer · May 24, 2026 · 1 min read · 0 Comments · 0 Shares

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ജൂൺ 5 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.

(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990

Meeting ID: 814 7525 9178)

“ഡിജിറ്റൽ യുഗത്തിൽ മലയാള സാഹിത്യപൈതൃക സംരക്ഷണം” എന്ന വിഷയത്തിൽ ഹൈസ്ക്കൂൾ മലയാളം അധ്യാപകനായിരുന്ന കോഴിക്കോട് സ്വദേശി ശ്രീ പ്രവീൺ വർമ്മ ചർച്ച നടത്തുന്നതാണ്. മലയാളഭാഷയെ സാങ്കേതിക മികവിലേക്ക് നയിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തിയതിന് കേരള ഗവൺമെൻ്റിൻ്റെ മലയാളം മിഷൻ ഭാഷാപ്രതിഭാപുരസ്കാരം 2022-ൽ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഡിജിറ്റൽ യുഗത്തിൽ മലയാള സാഹിത്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും സാധ്യതകളും സൂചിപ്പിക്കുന്നതോടൊപ്പം പ്രമുഖ ഡിജിറ്റൽ സംരംഭങ്ങളായ ആർക്കീവ് (archive.org), വിക്കിഗ്രന്ഥശാല, സായാഹ്ന, ഗ്രന്ഥപ്പുര തുടങ്ങിയവയുടെ പ്രാഥമിക പരിചയത്തോടൊപ്പം, താളിളക്കം (thaalilakkam.in) വെബ്സൈറ്റിന്റെ ഫീച്ചറുകൾ (ലൈബ്രറി, ടൈംലൈൻ, നിഘണ്ടുക്കൾ തുടങ്ങിയവ) വിശദീകരിക്കുന്നു.

യുവതലമുറയിൽ ഡിജിറ്റൽ സാഹിത്യ സംരക്ഷണത്തോടുള്ള അവബോധവും പങ്കാളിത്തവും വർദ്ധിപ്പിക്കുക, ആഗോള മലയാളവായനക്കാർക്ക് പഴയകാല കൃതികൾ വായിക്കാൻ അവസരമേകുക, ഇത്തരം മലയാള കൂട്ടായ്മകളെ മനസ്സിലാക്കാൻ സൗകര്യമൊരുക്കുക തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്.

മെയ് മാസ സാഹിത്യവേദിയിൽ പ്രൊഫ. ഫിലിപ്പ് കല്ലട അവതരിപ്പിച്ച മൂന്നു ചെറുകവിതകള്‍ ഏറെ ആസ്വാദ്യകരമായിരുന്നു.

എല്ലാ സാഹിത്യ സ്നേഹികളേയും ജൂൺ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

പ്രവീൺ വർമ്മ +91 94966 52701

പ്രസന്നൻ പിള്ള 630 935 2990

ജോൺ ഇലക്കാട് 773 282 4955.

Share this story

Leave a Comment

Your comment will be visible after admin approval.