(ജോർജ് നടവയൽ)
ഫിലഡൽഫിയാ/മെരിലാൻഡ്: അമേരിക്കൻ മലയാളികളിൽ സ്പോട്സ് ആൻ്റ് ഗെയ്മ്സ് രംഗത്ത്, ദ്രോണാചാര്യ സ്ഥാനീയനും, അനവധി മലയാളികൾക്ക്, സിറ്റി ഉദ്യോഗം ലഭ്യമാക്കുന്നതിൽ, സമാനതകളില്ലാത്ത സേവനം കൊണ്ട്, പുകളറിഞ്ഞ വ്യക്തിയുമായ, സേവ്യർ മൂഴിക്കാട്ടിൻ്റെ മകനും, വൻ സുഹൃദ് സമ്പത്തിനുടമയും, കായിക പ്രേമിയുമായിരുന്ന, സാജൻ മൂഴിക്കാട്ടിൻ്റെ, അകാല നിര്യാണത്തിൽ, അമേരിക്കൻ മലയാള യുവസമൂഹവും, ഇന്ത്യൻ അമേരിക്കൻ സംഘടനകളും, അനുശോചിച്ചു.
മെരിലാന്റിലെ മൺറോവിയയിൽ, ജിമ്മിൽ എക്സർസൈസിനിടെ, സാജൻ മൂഴിക്കാട്ട് (47), പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
ഫിലാഡൽഫിയയിലെ ആദ്യകാല മലയാളിയും, കായിക രംഗത്തെ സജീവ സാന്നിധ്യവുമായ, കോട്ടയം മുട്ടുചിറ സ്വദേശി, സേവ്യർ മൂഴിക്കാട്ടിന്റെയും, മേഴ്സിയുടെയും ഏക പുത്രനാണ്. ഡ്രെക്‌സൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന്, എഞ്ചിനിയറിംഗ് പാസായ ശേഷം, ലോക്ക് ഹീഡ് മാർട്ടിനിൽ, ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു. അറ്റേണിയായ ഭാര്യ പൂജയും, ലോക്ക്ഹീഡ് മാർട്ടിനിൽ ഉദ്യോഗസ്ഥയാണ്. മൂന്ന് കൊച്ചുകുട്ടികളാണുള്ളത്; മില്ലി, ലൈല, സെറിൻ .
അന്തിമദർശനം : തിങ്കളാഴ്ച, 2026 സെപ്റ്റംബർ 21, വൈകുന്നേരം 5:00 മുതൽ 8:00 വരെ, സ്റ്റോഫേഴ്സ് ഫ്യൂണറൽ ഹോം, 1621 ഒപ്പോസംടൗൺ പൈക്ക്, ഫ്രെഡറിക്, മെരിലാൻ്റ് (Stauffers Funeral Home (1621 Opossumtown Pike, Frederick MD)
മരണാനന്തര ശുശ്രൂഷാ കുർബാന : ചൊവ്വാഴ്ച, 2026 സെപ്റ്റംബർ 22, രാവിലെ 11:00-ന്; സെന്റ് ഇഗ്നേഷ്യസ് ഓഫ് ലയോള കാത്തലിക് ചർച്ച്, 4103 പ്രൈസ് ഡിസ്റ്റിലറി റോഡ്, ജെയിംസ്‌വില്ല, മെരിലാൻ്റ് (St. Ignatius of Loyola Catholic Church (4103 Prices Distillery Road, Jamsville MD)
Viewing : Monday, September 21, 2026; 5:00–8:00 PM; Stauffer Funeral Home; 1621, Opossumtown Pike, Frederick, MD
Funeral Mass: Tuesday, September 22, 2026, 11:00 AM, St. Ignatius of Loyola Catholic Church
4103 Prices Distillery Road, Ijamsville, MD
Leave a Comment
Your comment will be visible after admin approval.