സജിത്ത് തൈവളപ്പിൽ ഫോമാ നാഷണൽ കമ്മറ്റി മെമ്പർ

Global Indian Writer · July 26, 2026 · 1 min read · 0 Comments · 0 Shares

അരിസോണ: ഫോമായുടെ മൗണ്ടൈൻ (Mountain) റീജിയനിൽ നിന്ന് സജിത്ത് തൈവളപ്പിലിനെ അടുത്ത രണ്ട് വർഷത്തേക്കുള്ള നാഷണൽ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു.

ഫോമായുടെ വെസ്റ്റേൺ റീജിയൻ നാഷണൽ കമ്മിറ്റി അംഗം, റീജിയണൽ സെക്രട്ടറി, അരിസോണ മലയാളി അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ സജിത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA)യുടെ നാഷണൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇൻഫർമേഷൻ ടെക്നോളജി രംഗത്ത് സുപ്രധാന നേതൃത്വപദവി വഹിക്കുന്ന അദ്ദേഹം വർഷങ്ങളായി കുടുംബസമേതം അരിസോണയിലെ ഫീനിക്സിൽ താമസിച്ചുവരുന്നു.

മികവുറ്റ സംഘാടകനും സജീവ സാമൂഹിക പ്രവർത്തകനുമായ സജിത്ത് ദേശീയ, റീജിയണൽ, പ്രാദേശിക തലങ്ങളിലെ നിരവധി സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചുവരുന്നു. കുട്ടികൾക്കും യുവജനങ്ങൾക്കുമായി ദേശീയ യുവജനോത്സവങ്ങൾ ഉൾപ്പെടെ നിരവധി വൻ പരിപാടികൾ വിജയകരമായി സംഘടിപ്പിക്കുന്നതിൽ അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.

സാമൂഹിക സേവനത്തെ ഒരു ദൗത്യമായി കാണുന്ന സജിത്ത്, ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥതയോടെയും കാര്യക്ഷമതയോടെയും നിർവഹിച്ചിട്ടുള്ള വ്യക്തിയാണ്. പുതുതായി രൂപീകരിക്കപ്പെട്ട ഫോമായുടെ മൗണ്ടൈൻ റീജിയന്റെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും സജിത്തിന്റെ അനുഭവസമ്പത്തും നേതൃത്വപാടവവും വലിയ മുതൽക്കൂട്ടാകുമെന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ബിജു പന്തളം അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.