സാന്‍ ഹൊസെ ഇടവകയില്‍ മിഷന്‍ ദിനം ആചരിച്ചു

Global Indian Writer · November 8, 2026 · 1 min read · 0 Comments · 0 Shares

സാന്‍ ഹൊസെ, കാലിഫോര്‍ണിയ: സാന്‍ ഹൊസെ സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്‍്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 4 ഞായറാഴ്ച മിഷന്‍ ദിനം ആചരിച്ചു. ഇടവക വികാരി ഫാ. ജെമി പുതുശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. തുടര്‍ന്ന് ഇടവകാംഗങ്ങള്‍ ദേവാലയ ഹാളില്‍ ഒത്തുചേര്‍ന്ന് മിഷന്‍ ദിനാഘോഷത്തില്‍ പങ്കുചേര്‍ന്നു.

ആഘോഷത്തിന്‍്റെ ഭാഗമായി വേദപാഠ വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റും കുട്ടികള്‍ക്കായി വിവിധ ഗെയിംസും സംഘടിപ്പിച്ചു. സംഘടന ഡയറക്ടറും ഇടവക വികാരിയുമായ ഫാ. ജെമി പുതുശ്ശേരില്‍, ജോയിന്‍്റ് ഡയറക്ടര്‍ അനു വേലിക്കെട്ടല്‍, കോര്‍ഡിനേറ്റര്‍മാരായ ശീതള്‍ മരവെട്ടിക്കൂട്ടത്തില്‍, റോബിന്‍ ഇലഞ്ഞിക്കല്‍ എന്നിവരോടൊപ്പം സി.എം.എല്‍. ഭാരവാഹികളായ നേഹ പുളിക്കല്‍ (പ്രസിഡന്‍്റ്), ആഡം ലൂക്കോസ് ഓണശ്ശേരില്‍ (വൈസ് പ്രസിഡന്‍്റ്), കയ്‌ല വേലിക്കെട്ടേല്‍ (സെക്രട്ടറി), ജെസ്സ ജോര്‍ജ് തുരുത്തേല്‍കളത്തില്‍ (ജോയിന്‍്റ് സെക്രട്ടറി), അല്‍ഫോന്‍സ് ജോസഫ് വട്ടമറ്റത്തില്‍ (ട്രഷറര്‍) എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Share this story

Leave a Comment

Your comment will be visible after admin approval.