യാത്രക്കാർ വിമാനത്തിൽ പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നത് നിരോധിച്ച് സൗദി

Global Indian Writer · May 22, 2026 · 1 min read · 0 Comments · 0 Shares

റിയാദ്: യാത്രക്കാർ വിമാനത്തിൽ പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നത് നിരോധിച്ച് സൗദി. വിമാനത്തിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ചുള്ള നിയന്ത്രണങ്ങൾ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) പുതുക്കിയതോടെയാണിത്.


വിമാനയാത്രയ്ക്കിടെ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കരുതെന്നും പുതിയ നിർദേശത്തിലുണ്ട്. യാത്രക്കാർക്ക് പരമാവധി രണ്ട് പവർ ബാങ്കുകൾ മാത്രമേ ഇനിമുതൽ കൊണ്ടുപോകാനാകൂ. പവർ ബാങ്കുകൾ വിമാന ക്യാബിനിനുള്ളിൽ ക്യാരി-ഓൺ ബാഗേജിൽ സൂക്ഷിക്കുകയും ചെയ്യണം.

വ്യോമയാന സുരക്ഷ വർധിപ്പിക്കാനും വിമാന ക്യാബിനുകളിലെ ലിഥിയം ബാറ്ററി ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കാനുമാണ് നടപടിയെന്ന് GACA പറഞ്ഞു. പുതിയ മാറ്റം സംബന്ധിച്ച് സൗദി വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾക്ക് GACA സർക്കുലർ പുറപ്പെടുവിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.