ദമ്മാം: കടുത്ത ചൂടിൽ വെന്തുരുകി സൗദി അറേബ്യ. കിഴക്കൻ സൗദിയിൽ ഇന്നനുഭവപ്പെട്ടത് കൊടും ചൂടാണ്. അൽഹസയിൽ താപനില 50 ഡിഗ്രി കടന്നു. പ്രവിശ്യയുടെ മറ്റു പ്രദേശങ്ങളിലും ഉയർന്ന ചൂടും ഉഷ്ണകാറ്റും തുടരുകയാണ്. എന്നാൽ ദക്ഷിണ സൗദിയിൽ അനുഭവപ്പെട്ടു വരുന്ന മഴയും കോട മഞ്ഞും വരും ദിവസങ്ങളിലും തുടരും.
രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടു വരുന്ന കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്‌സയിൽ താപനില 50 °C രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിൽ താപനില ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രവിശ്യയിലെ മറ്റു പ്രദേശങ്ങളായ ദമ്മാം, അൽകോബാർ, ഖത്തീഫ്, ജുബൈൽ, നാരിയ ഭാഗങ്ങളിലും കടുത്ത ചൂട് തുടരുകയാണ്. ഉഷ്ണകാറ്റും ഹ്യുമിഡിറ്റിയും ഇവിടങ്ങളിൽ വർധിച്ചു. എന്നാൽ ദക്ഷിണ സൗദിയിൽ മഴയും കോടമഞ്ഞും തുടരുകയാണ് ഇവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.