ഹൂതി വിമതരുടെ ആക്രമണം: സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് എംബസി

Global Indian Writer · October 14, 2026 · 1 min read · 0 Comments · 0 Shares

സൗദി റിയാദ് വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി വിമതരുടെ ആക്രമണമുണ്ടായ സാഹചര്യത്തില്‍ സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് ഇന്ത്യന്‍ എംബസി. അനാവശ്യമായി പുറത്തിറങ്ങരുതെന്നും ആക്രമണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എംബസി വ്യക്തമാക്കി. എംബസിയുടെ മേല്‍നോട്ടത്തില്‍ 24മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

സൗദിയില്‍ നിന്നുള്ളവര്‍ക്ക് 80 02 47 12 34 എന്ന നമ്പരിലും ഇന്ത്യയില്‍ നിന്നടക്കമുള്ളവര്‍ക്ക് 966 11 48 84 69 എന്ന നമ്പരിലും, 966 53 62 16 082 എന്ന വാട്‍സാപ്പ് നമ്പരിലും അടിയന്തരാവശ്യങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. ഇമെയിൽ: pbskcgi@gmail.com. അതേസമയം, യാത്രക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും കോൺസുലേറ്റ് അധികൃതർ അഭ്യർഥിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.