സൗദിയിൽ പ്രവാസികളുടെ സ്പോൺസർഷിപ്പ്, സ്ഥാപനങ്ങളിൽ നിന്ന് വ്യക്തികളുടെ പേരിലേക്ക് മാറ്റാൻ അനുമതി

Global Indian Writer · August 6, 2026 · 1 min read · 0 Comments · 0 Shares

റിയാദ്: സൗദിയിൽ പ്രവാസികളുടെ സ്പോൺസർഷിപ്പ്, സ്ഥാപനങ്ങളിൽ നിന്ന് വ്യക്തികളുടെ പേരിലേക്ക് മാറ്റാൻ അനുമതി നൽകി മാനവ വിഭവശേഷി മന്ത്രാലയം. ഗാർഹിക വിഭാഗത്തിൽപ്പെട്ട തസ്തികകൾക്കാണ് അനുമതി. മന്ത്രാലയം നിർദേശിക്കുന്ന പ്രത്യേക വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായാണ് അനുമതി ലഭിക്കുക.

സാധുതയുള്ള വർക്ക് പെർമിറ്റ് ഉണ്ടായിരിക്കുക, നൂറ് ശതമാനം സ്വദേശിവത്കരിക്കപ്പെട്ട പ്രഫഷനുകളിൽ പെട്ടവരാകാതിരിക്കുക, വിദ്യഭ്യാസ, സാങ്കേതിക, ആരോഗ്യ, സ്‌പെഷ്യലിസ്റ്റ് മേഖലകൾ ഉൾപ്പെടുന്ന ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവർ ആകാതിരിക്കുക എന്നീ നിബന്ധനകൾ ബാധകമായിരിക്കും. സ്വദേശിക്ക് നാല് പേരെയും വിദേശിക്ക് രണ്ട് പേരെയുമാണ് പരമാവധി ഗാർഹിക തസ്തികകളിൽ വിദേശികളെ നിയമിക്കാൻ കഴിയുക.

Share this story

Leave a Comment

Your comment will be visible after admin approval.