സജി പുല്ലാട്
ഹൂസ്റ്റൺ: മലങ്കര മാർത്തോമ്മാ സഭയുടെ പരമോന്നത ഭരണസമിതിയായ സഭാ കൗൺസിലിലേക്ക് നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നും ഷെലിൻ അന്ന ജോൺ വർഗീസ് തെരഞ്ഞെടുക്കപ്പെട്ടു.
ഹൂസ്റ്റൺ സെൻ്റ്.തോമസ് മാർത്തോമ്മാ ഇടവകാംഗവും, മണ്ഡലാംഗവുമായ ഷെലിൻ വർഗീസിന്റെ തിരഞ്ഞെടുപ്പ് നോർത്ത് അമേരിക്കയിലെ മാർത്തോമ്മാ സഭാംഗങ്ങൾക്ക് അഭിമാനകരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഷെലിൻ അന്ന ജോൺ വർഗീസിനെ കൂടാതെ റവ. ബിജു പി സൈമൺ (സെൻ്റ്.ജോൺസ് മാർത്തോമ്മാ ചർച്ച് ന്യൂയോർക്ക്), ഡോ. ഈപ്പൻ ഡാനിയേൽ ( ക്രിസ്റ്റോസ് മാർത്തോമ്മാ ചർച്ച് ഫിലഡൽഫിയ)എന്നിവരാണ് മറ്റ് തെരഞ്ഞെടുക്കപ്പെട്ടവർ.
സഭയുടെ ആത്മീയ ശുശ്രൂഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും,ഭരണ കാര്യങ്ങളിലും മുഖ്യ പങ്കു വഹിക്കുന്നതുമായ പരമോന്നത സമിതിയാണ് സഭാ കൗൺസിൽ.
ഷെലിൻ വർഗീസിൻറെ ഇടവകയിലും സഭാ പ്രവർത്തനങ്ങളിലും ഉള്ള ആത്മാർത്ഥമായ സേവനത്തിന്റെ അംഗീകാരമാണിതെന്നും നോർത്ത് അമേരിക്കൻ വിശ്വാസ സമൂഹത്തിൻ്റെ സഹായത്താൽ വോട്ട് നേടി വിജയിയായതിൽ സന്തോഷവും, അഭിനന്ദനങ്ങളും ഒപ്പം പ്രാർത്ഥനയും നേരുന്നതായി ഇടവക വികാരി റവ. ഗീവർഗീസ് കൊച്ചുമ്മൻ, വൈസ് പ്രസിഡണ്ട് ഡോ. ജോൺ എബ്രഹാം, സെക്രട്ടറി സിസി ജോൺസൺ, ട്രഷറർ സാം വർഗീസ് എന്നിവർ സംയുക്തമായി അറിയിച്ചു.
തൻ്റെ വിജയത്തിൽ അതീവ സന്തോഷവതിയാണെന്നും വോട്ട് നൽകി വിജയിപ്പിച്ച നോർത്ത് അമേരിക്കയിലുള്ള എല്ലാ മാർത്തോമ്മാ മണ്ഡലാംഗങ്ങളോടും ഷെലിൻ നന്ദി അറിയിക്കുകയും ചെയ്തു.
ഷെലിൻ അന്ന ജോൺ വർഗീസ് എക്സോൺ-മോബിൽ കമ്പനിയുടെ ആർട്ടിഫിഷൽ ഇൻറലിജൻസ് മാനേജ്മെന്റിൽ എഞ്ചിനീയറായി സേവനമനുഷ്ഠിക്കുന്നു.
ഭർത്താവ് ജതീഷ് വർഗീസ്( Director,Applexus),മക്കൾ ജെയ്തൻ ,റാഹേൽ,യോവാൻ എന്നിവർ അതീവ സന്തോഷത്തോടെ പൂർണ്ണ പിന്തുണയമായി ഒപ്പമുണ്ട്.
Leave a Comment
Your comment will be visible after admin approval.