രണ്ട് തവണ ഒളിംപിക്സിൽ അയർലൻഡിനെ പ്രതിനിധീകരിച്ച സിയാര മഗീൻ (34) അന്തരിച്ചു

Global Indian Writer · November 2, 2026 · 1 min read · 0 Comments · 0 Shares

ബെൽഫാസ്റ്റ്: മുൻ യൂറോപ്യൻ ചാംപ്യനും രണ്ട് തവണ ഒളിംപിക്സിൽ അയർലൻഡിനെ പ്രതിനിധീകരിക്കുകയും ചെയ്ത സിയാര മഗീൻ (34) അന്തരിച്ചു. വൻകുടലിലെ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വടക്കൻ അയർലൻഡിലെ പോർട്ടഫെറിയിൽ നിന്നുള്ള മഗീന് 2025 മേയിലാണ് നാലാം ഘട്ട വൻകുടൽ അർബുദം സ്ഥിരീകരിച്ചത്.

2016, 2020 ഒളിംപിക്സുകളിൽ അയർലൻഡിനായി മത്സരിച്ച മഗീന് അക്കില്ലസ് പരുക്കിനെത്തുടർന്നാണ് 2024 പാരിസ് ഒളിംപിക്സിൽനിന്ന് പിന്മാറേണ്ടിവന്നു. എന്നാൽ, അതേ വർഷം റോമിൽ നടന്ന യൂറോപ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണം നേടി കരിയറിലെ ആദ്യ പ്രധാന കിരീടം സ്വന്തമാക്കിയിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ വടക്കൻ അയർലൻഡിനെ പ്രതിനിധീകരിച്ച മഗീൻ, 2022 ബർമിങ്ങാം ഗെയിംസിൽ 1500 മീറ്ററിൽ വെള്ളിയും നേടിയിട്ടുണ്ട്.

അയർലൻഡ് അത്‌ലറ്റിക്സ് അസോസിയേഷൻ മഗീന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറിൽ ദീർഘകാല പങ്കാളിയായ തോമസ് മോറാനെ ബെൽഫാസ്റ്റിൽ നടന്ന ലളിതമായ ചടങ്ങിൽ മഗീൻ വിവാഹം കഴിച്ചിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.