തിരൂർ (മലപ്പുറം): ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്ഐടി ചോദ്യംചെയ്തെന്ന വാർത്ത തള്ളി കായികവകുപ്പ് മുൻമന്ത്രി വി. അബ്ദുറഹ്മാൻ. തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും വാർത്ത മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു.
സ്പോൺസർഷിപ്പ് തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ ആന്റോ അഗസ്റ്റിന്റെ വീട്ടിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസുകളിലും കഴിഞ്ഞദിവസം എസ്.ഐ.ടി. പരിശോധന നടത്തിയിരുന്നു.
ഈ റെയ്ഡിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായും സ്‌പോൺസറുമായും മന്ത്രിയുടെ ഓഫീസ് നടത്തിയ കത്തിടപാടുകൾ അടക്കമുള്ള സുപ്രധാന കരാർ രേഖകളും ഇമെയിൽ സന്ദേശങ്ങളും അന്വേഷണസംഘം കണ്ടെടുത്തിരുന്നു.
Leave a Comment
Your comment will be visible after admin approval.