യു.എസ് സ്വാതന്ത്ര്യദിനത്തിൽ ഹൂസ്റ്റണിൽ ആവേശം; കാനഡയെ തകർത്ത് മൊറോക്കോ തുടർച്ചയായ രണ്ടാം തവണ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ

Global Indian Writer · July 5, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഹൂസ്റ്റൺ :അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനമായ ജൂലൈ നാലാം തീയതി ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ സഹആതിഥേയരായ കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് മൊറോക്കോ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഹൂസ്റ്റൺ ആതിഥേയത്വം വഹിച്ച ഈ ലോകകപ്പിലെ അവസാന മത്സരമായിരുന്നു ഇത്.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. മിഡ്ഫീൽഡർ അസ്സെദ്ദീൻ ഔനാഹി (50′, 82′ മിനിറ്റുകളിൽ) ഇരട്ട ഗോളുകൾ നേടി മൊറോക്കോയ്ക്ക് വ്യക്തമായ മുൻതൂക്കം നൽകി. ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ സുഫിയാൻ റഹീമി (90+8′) ടീമിന്റെ മൂന്നാം ഗോളും പട്ടികയും തികച്ചു.

യു.എസ് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഹൂസ്റ്റണിൽ ഒത്തുകൂടിയ മൊറോക്കൻ ആരാധകർക്ക് ഈ വിജയം വലിയ ആവേശമായി മാറി. തോൽവിയോടെ കാനഡയുടെ ചരിത്രപരമായ ലോകകപ്പ് കുതിപ്പിന് അന്ത്യമായി. തുടർച്ചയായ രണ്ടാം തവണയാണ് മൊറോക്കോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. ക്വാർട്ടർ ഫൈനലിൽ ഫ്രാൻസാണ് മൊറോക്കോയുടെ എതിരാളികൾ.

Share this story

Leave a Comment

Your comment will be visible after admin approval.