അനിൽ മറ്റത്തിക്കുന്നേൽ
ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ ഉദ്ഘാടകനായ പാലക്കാട് എം.പി. വി. കെ. ശ്രീകണ്ഠൻ സോഷ്യൽ ക്ലബ് സന്ദർശിച്ചു.
വടംവലി മത്സരത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സോഷ്യൽ ക്ലബ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പങ്കെടുത്ത അദ്ദേഹം, സംഘാടകർ ഒരുക്കിയിരിക്കുന്ന വിപുലമായ ക്രമീകരണങ്ങളെ അഭിനന്ദിച്ചു.
കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി ചിക്കാഗോ സോഷ്യൽ ക്ലബ് വിജയകരമായി സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്ര വടംവലി മാമാങ്കം നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിനും ലോകമെമ്പാടുമുള്ള മലയാളികൾക്കും അഭിമാനകരമായ ഒരു കായികോത്സവമായി മാറിയിരിക്കുകയാണെന്ന് വി. കെ. ശ്രീകണ്ഠൻ പറഞ്ഞു.

നോർത്ത് അമേരിക്കയിൽ ഇത്രയും വലിയ രീതിയിൽ സംഘടിപ്പിക്കുന്ന മലയാളികളുടെ കായിക മാമാങ്കത്തിൽ പങ്കെടുക്കാനും ഉദ്ഘാടകനാകാനും സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ ചിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ വി. കെ. ശ്രീകണ്ഠൻ എം.പി.യെ സ്വാഗതം ചെയ്തു. ക്ലബ് ഭാരവാഹികളും വടംവലി കമ്മിറ്റി അംഗങ്ങളും പരിപാടിയുടെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിശദീകരിച്ചു.
Leave a Comment
Your comment will be visible after admin approval.