സെൻറ്‌ പോൾസ് മാർത്തോമാ ഇടവക പാരിഷ് ഡേ സെലിബ്രേഷൻ പ്രൗഢ ഗംഭീരമായി

Global Indian Writer · July 27, 2026 · 1 min read · 0 Comments · 0 Shares

(എബി മക്കപ്പുഴ)

ഡാളസ്: സെൻറ്‌ പോൾസ് മാർത്തോമാ ഇടവകയുടെ 38-മത് പാരിഷ് ഡേ സെലിബ്രേഷൻ ജൂലൈ 26 ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം നടത്തപ്പെട്ടു.

റവ. റെജിൻ രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഇടവക വൈസ് പ്രസിഡണ്ട് അലക്സ് ജോർജ് പ്രാരംഭ പ്രാർത്ഥന നടത്തി. റവ. റെജിൻ രാജു അധ്യക്ഷ പ്രസംഗത്തിൽ ഇടവകയുടെ മുൻ ചുമതലക്കരെ അനുസ്മരിക്കുകയും, തുടർന്നും ഇടവകയ്ക്ക് ശോഭനമായ ഭാവി ആശംസിക്കുകയും ചെയ്തു.

ഗസ്റ്റ് സ്പീക്കർ ആയി എത്തിയത് റവ. തോമസ് മാത്യു ആയിരുന്നു. മലങ്കര ഓർത്തോഡോക്സ് വികാരിയായ തോമസ് അച്ചൻ ജ്ഞാനിയും, വേദ പണ്ഡിതനുമാണ്. പഴയ നിയമത്തിലെ പുറപ്പാട് പുസ്തകത്തിൽ കാണപ്പെടുന്ന കുടാര വാസം മതിയാക്കി പിന്നീട് ദൈവത്തിനു ആലയം പണിയപ്പെട്ടതു ജനങ്ങളുടെ നീണ്ട കാലത്തെ കഷ്ടത ഇല്ലാതാക്കുവാനും പരസ്പര ബന്ധങ്ങൾ ഉറപ്പിക്കുവാനും വേണ്ടി ആയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ആധുനീക ലോകത്തു സുന്ദരമായ മന്ദിരങ്ങൾ ഉയർന്നു കൊണ്ടിരിക്കുന്നു. അതുപോലെ ദുംഖിക്കുന്നവരുടെയും വേദനക്കിക്കുന്നവരുടെയും എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ ഇടയിലുള്ളവരുടെ ദുഖത്തിലും വേദനയിലും നാം പങ്കാളികൾ ആകുന്നുവെങ്കിൽ ഇടവകയുടെ ജന്മദിന ആഘോഷങ്ങൾ അർത്ഥപൂര്ണമാകുമെന്നു അച്ചൻ ഉത്‌ബോധിപ്പിച്ചു.

ഹൈ സ്കൂൾ, കോളേജ് ഗ്രാഡുവേറ്റ്സ്, മാസ്റ്റേഴ്സ് ഡിഗ്രി നേടിയവർ എന്നിവർക്ക് റവ.തോമസ് മാത്യു പ്ലാക്ക്‌ നൽകി ആശംസകൾ അറിയിച്ചു.

സീനിയർ സിറ്റിസൺ ആയ സാറാമ്മ ജേക്കബിനെ പൊന്നാട അണിയിച്ചു ആദരിച്ചു.

ഭദ്രാസനത്തിൽ നിന്ന് ലഭിക്കപ്പെട്ട ബെസ്റ് പാരിഷ് 2005 അവാർഡ് ട്രസ്റ്റീ ജോൺ മാത്യു, സെക്രട്ടറി സോജി സ്കറിയ എന്നവർ തോമസ് അച്ചനിൽ നിന്നും ഏറ്റു വാങ്ങി. ക്രിസ്റ്റീനാ രാജു നന്ദി രേഖപ്പെടുത്തി

ഇടവകയുടെ ആല്മീക ശുശ്രുഷകൻ ഫിൽ മാത്യു പ്രാർത്ഥിക്കുകയും, തോമസ് അച്ചൻ ആശീർവാദം നടത്തുകയും ചെയ്തു.
സ്നേഹ വിരുന്നും ഒരുക്കിയിരുന്നു. 

Share this story

Leave a Comment

Your comment will be visible after admin approval.