ഡോ. സ്വപ്ന ജേക്കബ് ബിനോയിക്ക് പരമോന്നത നഴ്സിംഗ് പുരസ്കാരം

Global Indian Writer · October 22, 2026 · 1 min read · 0 Comments · 0 Shares

സജി പുല്ലാട്

ഹൂസ്റ്റൺ: ലോകത്തെ ഏറ്റവും മികച്ച കാൻസർ ചികിത്സാ-ഗവേഷണ കേന്ദ്രമായി വിലയിരുത്തപ്പെടുന്ന (U.S. News & World Report Rankings) അമേരിക്കയിലെ ഹൂസ്റ്റൺ യുണിവേഴ്സിറ്റി ഓഫ് ടെക്സസ് എം.ഡി. ആൻഡേഴ്സൺ കാൻസർ സെന്ററിലെ (MD Anderson Cancer Center) പ്രശസ്ത മലയാളി നഴ്സിംഗ് വിദഗ്ധ ഡോ. സ്വപ്ന ജേക്കബ് ബിനോയി PhD, MSN, പരമോന്നത നേഴ്സിങ് പുരസ്കാരത്തിന് അർഹയായി. ലോകോത്തര സ്ഥാപനത്തിലെ ഏറ്റവും ഉയർന്ന നഴ്സിംഗ് പുരസ്കാരമായ (Highest Institutional Award) 2026-ലെ ‘ബ്രൗൺ ഫൗണ്ടേഷൻ അവാർഡ് ഫോർ എക്സലൻസ് ഇൻ ഒങ്കോളജി നഴ്സിംഗിലാണ് (Brown Foundation Award for Excellence in Oncology Nursing) ഡോ. സ്വപ്ന പുരസ്കാരം സ്വന്തമാക്കിയത്.


എം.ഡി. ആൻഡേഴ്സൺ കാൻസർ സെന്ററിലെ ലിംഫോമ ക്ലിനിക്കൽ റിസർച്ച് വിഭാഗത്തിൽ നഴ്സ് പ്രാക്ടീഷണർ സൂപ്പർവൈസറായ ഡോ. സ്വപ്നയ്ക്ക് നഴ്സിംഗ് രംഗത്ത് 25 വർഷത്തെ സുദീർഘമായ പ്രവൃത്തിപരിചയമുണ്ട്. എം.ഡി. ആൻഡേഴ്സൺ പ്രസിഡന്റ് ഡോ. ജെഫ്രി ലീ (Dr. Jeffrey Lee), ചീഫ് നഴ്സിംഗ് എക്സിക്യൂട്ടീവ് ഡോ. കിം സ്ലസ്സർ (Dr. Kim Slusser), നഴ്സിംഗ് എക്സിക്യൂട്ടീവ് ഡോ. ജോയ്സ് ഡെയ്ൻസ് (Dr. Joyce Dains) എന്നിവരുൾപ്പെടെയുള്ള ഉന്നത നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ക്യാഷ് അവാർഡിനൊപ്പംപ്രത്യേക പുരസ്കാരവും ഡോ. സ്വപ്ന ഏറ്റുവാങ്ങി.

1982-ൽ The Brown Foundation, Inc. സ്ഥാപിച്ച അവാർഡ് അസാധാരണമായ കാരുണ്യം, മികച്ച ക്ലിനിക്കൽ വൈദഗ്ധ്യം, രോഗികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള നേതൃപാടവം എന്നിവ പ്രകടിപ്പിക്കുന്ന ഒങ്കോളജി നഴ്സുമാർക്ക് നൽകുന്ന സ്ഥാപനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത ബഹുമതിയാണ്. ക്ലിനിക്കൽ ഫലങ്ങൾ, സമഗ്ര സംഭാവനകൾ എന്നിവ വിലയിരുത്തി വിദഗ്ധ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
കാൽനൂറ്റാണ്ടുകാലത്തെ തന്റെ ഔദ്യോഗിക ജീവിതത്തിനും ഒങ്കോളജി റിസർച്ച് രംഗത്തെ പ്രവർത്തനങ്ങൾക്കും ലഭിച്ച ഈ വലിയ അംഗീകാരം രോഗീപരിചരണത്തോടുള്ള ഉത്തരവാദിത്തം ഇരട്ടിയാക്കുന്നതായി ഡോ. സ്വപ്ന പ്രതികരിച്ചു.
കോട്ടയം വാകത്താനം ചിറയിൽ സി. സി. ജേക്കബ് – മേരിക്കുട്ടി ജേക്കബ് ദമ്പതികളുടെ മകളാണ്.

Share this story

Leave a Comment

Your comment will be visible after admin approval.