മുൻമന്ത്രിയും മുതിർന്ന കേരളാ കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള അന്തരിച്ചു

Global Indian Writer · May 29, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: മുൻമന്ത്രിയും മുതിർന്ന കേരളാ കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള (89) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.

2006-ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ഒരുകൊല്ലത്തോളം പൊതുമരാമത്ത് വകുപ്പ് കെെകാര്യം ചെയ്തിരുന്നു. 2006-ൽ പി.ജെ. ജോസഫ് രാജിവെച്ചതിനെ തുടർന്നാണ് മന്ത്രിപദത്തിലെത്തിയത്. എന്നാൽ ഒരുകൊല്ലത്തിനുശേഷം രാജകുമാരി ഭൂമിയിടപാട് വിവാദത്തിന് പിന്നാലെ കുരുവിള രാജിവെച്ചു. 

കോതമംഗലത്തെ ഊഞ്ഞപ്പാറ സ്വദേശിയായ ടി.യു. കുരുവിള 1936 സെപ്റ്റംബർ 13-നാണ് ജനിച്ചത്. ഉതുപ്പും മറിയവുമായിരുന്നു മാതാപിതാക്കൾ. 1964 മുതൽ 1978 വരെ കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. പ്ലാന്റേഷൻ കോർപറേഷൻ (1982-87), കേരള ഹൗസിങ് ബോർഡ് (1996-2001) എന്നിവയുടെ ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്. 2006, 2011 വർഷങ്ങളിൽ കോതമംഗലം മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി. 

Share this story

Leave a Comment

Your comment will be visible after admin approval.